രാഷ്ട്രീയമായ സംശയങ്ങള്‍ ദൂരീകരിച്ചത് പിണറായി വിജയന്‍, ആദ്യം പിന്തുണ നല്‍കിയതും അദ്ദേഹം: മനസ്സ് തുറന്ന് കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് നടന്‍ കമല്‍ ഹാസന്‍. രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ തീരുമാനത്തിന് ആദ്യം പിന്തുണ നല്‍കിയത് പിണറായി ആണെന്നും തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനില്‍ എഴുതിയ പ്രതിവാര പംക്തിയില്‍ കമല്‍ ഹാസന്‍ പറയുന്നു.

‘രാഷ്ട്രീയമായ സംശയങ്ങള്‍ ദൂരീകരിച്ചത് പിണറായി വിജയന്‍ ആയിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് ആദ്യം പിന്തുണ നല്‍കിയതും അദ്ദേഹമായിരുന്നു. മറ്റു രാഷ്ട്രീയ നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു. എന്റെ പാര്‍ട്ടിക്കൊപ്പം അവരെ കൂടി ചേര്‍ക്കുന്നതിനുവേണ്ടി ആയിരുന്നില്ല അത്. മറിച്ച്, അവരുടെ രാഷ്ട്രീയ രംഗത്തെ അനുഭവ സമ്പത്ത് ഉള്‍ക്കൊള്ളുന്നതിനായിരുന്നു’ കമല്‍ ഹാസന്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ കേരളത്തിലെത്തിയ കമല്‍ ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി തുടങ്ങിയവരുമായും കമല്‍ ചര്‍ച്ചകള്‍ നടത്തി.

pathram desk 2:
Related Post
Leave a Comment