മണിരത്നം ചിത്രത്തില്‍ നിന്ന് ഫഹദ് പിന്‍മാറിയെന്ന വാര്‍ത്ത സത്യം, പകരം അരുണ്‍ വിജയ് : ചെക്ക ചിവന്ത വാനത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

മണിരത്നം ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചെക്ക ചിവന്ത വാനം എന്നു പേരിട്ട സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വന്നിരിക്കുന്നു. ഫഹദ് ഫാസിലിന് പകരം ചിത്രത്തില്‍ അരുണ്‍ വിജയ് ആണ് അഭിനയിക്കുന്നത്. അതിഥി റാവുവും പ്രധാനവേഷത്തിലെത്തുന്നുണ്ട്. താരങ്ങളെല്ലാം തങ്ങളുടെ ഏഴ് മാസത്തെ ഡേറ്റാണ് സിനിമയ്ക്കായി നല്‍കിയിരിക്കുന്നത്. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി എത്തുന്നു. വിജയ് സേതുപതിയ്ക്ക് പൊലീസ് വേഷമാണ്. മണിരത്‌നം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു ഹൈദരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

pathram desk 2:
Related Post
Leave a Comment