നല്ല നടന്‍ മാത്രമല്ല,നല്ലൊരു ഗായകന്‍ കൂടിയാണെന്ന് വീണ്ടും തെളിയിച്ച് മോഹന്‍ലാല്‍, വീഡിയോ തരംഗമാകുന്നു

ഇപ്പോഴിതാ പുതിയൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. നീ മധു പകരൂ എന്ന സിനിമാഗാനം മോഹന്‍ലാല്‍ പാടുന്ന വീഡിയോയാണ് തരംഗമാവുന്നത്.നിത്യഹരിത നായകന്‍ പ്രേം നസീറും ഷീലയും ജോഡികളായി വേഷമിട്ട മൂടല്‍ മഞ്ഞ് എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ നീ മധു പകരൂ മലര്‍ ചൊരിയൂ എന്ന ഗാനമാണ് മോഹന്‍ലാല്‍ ആലപിച്ചിരിക്കുന്നത്. ഗാനത്തിന് സ്റ്റീഫന്‍ ദേവസിയാണ് പിയാനോ വായിച്ചത്. സുരാജ് വെഞ്ഞാറമുട് പ്രോത്സാഹനവുമായി ഒപ്പം കൂടി. പാട്ടിനു ശേഷം പിയാനോ വായിച്ച സ്റ്റീഫന്‍ ദേവസിയ്ക്ക് സ്നേഹചുംബനവും മോഹന്‍ലാല്‍ നല്‍കി.

pathram desk 2:
Related Post
Leave a Comment