പാറ്റൂര്‍ കേസ് ഹൈക്കോടതി റദ്ദാക്കി; ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ കുറ്റവിമുക്തര്‍; ജേക്കബ് തോമസിനെതിരേ രൂക്ഷ വിമിര്‍ശനം, അച്ചടക്കം പഠിപ്പിക്കേണ്ട സമയം കഴിഞ്ഞു

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നല്‍കി പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഹൈക്കോടതിയുടെ വിധി. കേസിലെ വിജിലന്‍സ് അന്വേഷണവും എഫ്‌ഐആറും കോടതി റദ്ദാക്കി. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. വിധി വന്നതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള കേസിലെ അഞ്ച് പ്രതികള്‍ കുറ്റവിമുക്തരാകും. പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. വിജിലന്‍സ് മുന്‍ ഡയറക്റ്റര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശം ഉന്നയിച്ചിട്ടുണ്ട്. ഭൂപതിവ് രേഖകള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. ഒരു ദിവസം മാത്രമാണ് കോടതിയില്‍ എത്തിയത്. പിന്നീട് അപ്രത്യക്ഷമായി. പിന്നീട് സോഷ്യല്‍ മീഡിയയിലാണ് ജേക്കബ് തോമസിനെ കാണുന്നത്. ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യം നിലനില്‍ക്കുന്നു. ജേക്കബ് തോമസ് ഡി.ജി.പിയായിരിക്കാന്‍ യോഗ്യനാണോ എന്നും കോടതി വിമര്‍ശിച്ചു.
ഫ്‌ലാറ്റ് കമ്പനിക്കുവേണ്ടി മുന്‍ സര്‍ക്കാരിന്റെ കാലത്തെ റവന്യൂവകുപ്പ് ഫയല്‍ പൂഴ്ത്തിയെന്നും കമ്പനിക്കുവേണ്ടി ഒത്താശ ചെയ്‌തെന്നുമാണു കേസ്. ആകെ അഞ്ച് പ്രതികളുള്ള കേസില്‍ നാലാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫിനും വിധി ആശ്വാസമാണ്. കേരളാ വാട്ടര്‍ അതോറിറ്റി മുന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ സോമശേഖരന്‍ നായര്‍, മധു, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, ടി.എസ് അശോക് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണ്ണമാണ് എന്ന് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്മേല്‍ ഹൈക്കോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. രേഖാമൂലം വിശദീകരണം നല്‍കാനും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, വിശദീകരണം വൈകിയ സാഹചര്യത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെതിരെ വിമര്‍ശിച്ചിരുന്നു. എന്നാല്‍, വിശദീകരണം വൈകിയ സാഹചര്യത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെതിരെ വിമര്‍ശനം ഉന്നയിച്ചു. മാത്രമല്ല, പാറ്റൂര്‍ കേസിലെ ഭൂമിപതിവു രേഖകള്‍ പൂര്‍ണമാണെന്നും ഹൈക്കോടതി അന്നു നിരീക്ഷിച്ചിരുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment