ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശയാത്രയിലേക്ക്… പലസ്തീനിന്‍ സന്ദര്‍ശനത്തിനാണ് ഇന്ന് മോദി യാത്രതിരിക്കുന്നത്. ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേല്ക്കാന്‍ ഒരുങ്ങുകയാണ് പലസ്തീന്‍. ചരിത്ര സന്ദര്‍ശനത്തിന് തിരിക്കുന്ന നരേന്ദ്ര മോദി ജോര്‍ദ്ദാന്‍ വഴിയാകും പലസ്തീനില്‍ എത്തുക. നരേന്ദ്ര മോദിയെ ശ്രേഷ്ഠ അതിഥി എന്നാണ് പലസ്തീന്‍ പ്രസിഡന്‍് മഹമൂദ് അബ്ബാസിന്റെ ഓഫീസ് വിശേഷിപ്പിച്ചത്. പലസ്തീനു ശേഷം പ്രധാനമന്ത്രി യുഎഇയിലും ഒമാനിലും എത്തും. ശ്രേഷ്ഠ അതിഥിയെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിയെന്ന് പലസ്തീന്‍ പ്രസിഡന്റെ മഹമൂദ് അബ്ബാസിന്റെ കൊട്ടാരം പ്രസ്താവനയില്‍ പറഞ്ഞു. എന്നും പലസ്തീന്‍ ജനങ്ങളുടെ അവകാശത്തിനായി വാദിച്ച ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. അടുത്തിടെ ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യ ശക്തമാക്കിയത് പലസ്തീനുമായുള്ള സഹകരണത്തെ ബാധിക്കില്ല എന്ന സന്ദേശമാണ് മോദി സന്ദര്‍ശനത്തിലൂടെ നല്കുന്നത്. മോദിക്ക് മെഹമൂദ് അബ്ബാസ് ഉച്ചവിരുന്ന് നല്കും.
ചര്‍ച്ചകള്‍ക്കു ശേഷം ചില കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. റമല്ലയിലെ പ്രസിഡന്‍ഷ്യല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെ തുടരുന്ന സഹായത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുമെന്ന് പലസ്തീന്‍ അറിയിച്ചു. ഒരു പകല്‍ മാത്രം റമല്ലയില്‍ തങ്ങുന്ന മോദി പിന്നീട് യുഎഇയിലെത്തും. ഒമാനും സന്ദര്‍ശിച്ചാവും മോദിയും മടക്കം. വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് സൗദി അറേബ്യയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി ഗള്‍ഫിലെത്തുന്നത്. 90 ലക്ഷം ഇന്ത്യന്‍ പൗരന്‍മാരുള്ള ഗള്‍ഫുമായുള്ള ബന്ധം പുതുക്കാനും ഇസ്രയേല്‍ സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ തെറ്റിദ്ധാരണ നീക്കാനും സന്ദര്‍ശനം സഹായിക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
key wrods: നരേന്ദ്ര മോദി, വിദേശയാത്ര, പാലസ്തീന്‍, യുഎഇ, പ്രധാനമന്ത്രി, ഒമാന്‍, ഗള്‍ഫ്
Leave a Comment