ഓഹരി വിപണിയില്‍ വീണ്ടും വന്‍ ഇടിവ്

മുംബൈ: തുടര്‍ച്ചയായ ഏഴു പ്രവൃത്തി ദിനങ്ങളില്‍ തിരിച്ചടി ഉണ്ടായതിനു ശേഷം വ്യാഴാഴ്ച ചെറിയ നേട്ടത്തില്‍ വ്യാപാരമവസാനിച്ച ഓഹരിവിപണിക്ക് ഇന്നു കനത്ത ഇടിവ്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ സെന്‍സെക്‌സ് 503.66 പോയിന്റ് ഇടിഞ്ഞ് 33,909ല്‍ വ്യാപാരം തുടങ്ങി. ദേശീയ ഓഹരിസൂചികയായ നിഫ്റ്റിയിലും കനത്ത നഷ്ടമാണിന്നു രേഖപ്പെടുത്തിയിരിക്കുന്നത്. 154.50 പോയിന്റു താഴ്ന്ന് 10,422ലാണ് നിഫ്റ്റി പ്രവര്‍ത്തിക്കുന്നത്. യുഎസ് വിപണിയിലുണ്ടായ തകര്‍ച്ചയും ഓഹരി വിറ്റഴിക്കലുമാണു വിപണിയെ ബാധിച്ചത്.

മുംബൈ, ഓഹരിവിപണി, ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ സെന്‍സെക്‌സ്, നിഫ്റ്റി, യുഎസ്

pathram:
Related Post
Leave a Comment