അവള്‍ വേശ്യയോ പതിവ്രതയോ, നല്ലവളോ ചീത്തവളോ, കാമുകിയോ ഭാര്യയോ ആരുമായി കൊള്ളട്ടെ… അവളുടെ ഒരു നോ, അത് അംഗീകരിക്കാനുള്ള ഒരു മനസ്സ് നിങ്ങള്‍ക്കുണ്ടെങ്കില്‍…നിങ്ങള്‍ മാന്യനാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെ ആസ്പദമാക്കി സച്ചു ടോം, വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ ഒരുക്കിയ ‘ദ്വിമുഖം’ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു.
ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കാവ്യ വിനോദ്, അര്‍ജുന്‍ ബാലകൃഷ്ണന്‍, ജീവന്‍ കെ തോമസ്, രഹന ഫൈസല്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജിക്കു ജേക്കബ് പീറ്ററാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ലിജിന്‍ ബാംബിനോ ആണ്.
Leave a Comment