കേപ്ടൗണ്‍ ഏകദിനത്തിലും സെഞ്ചുറി നേടി വിരാട് കോഹ്ലി, മൂന്നാം മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കു വീണ്ടും സെഞ്ചുറി. ഏകദിന പരന്പരയിലെ മൂന്നാം മത്സരത്തില്‍ നായകന്‍ ശതകം കുറിച്ചു. 119 പന്തില്‍നിന്നായിരുന്നു കോഹ്ലിയുടെ സെഞ്ചുറി. കോഹ്ലിയുടെ ഏകദിന കരിയറിലെ 34-ാം സെഞ്ചുറിയാണിത്. 49 സെഞ്ചുറികള്‍ നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റിക്കാര്‍ഡ് മാത്രമാണ് ഇനി കോഹ്ലിക്കു മുന്നില്‍ അവശേഷിക്കുന്നത്. പരന്പരയിലെ ആദ്യ മത്സരത്തിലും കോഹ്ലി സെഞ്ചുറി നേടിയിരുന്നു.

എട്ടു ബൗണ്ടറികളാണ് ഇതേവരെ കോഹ്ലിയുടെ ബാറ്റില്‍നിന്നു പിറന്നത്. ഒടുവില്‍ വിവരം ലഭിക്കുന്‌പോള്‍ കേപ്ടൗണില്‍ 40 ഓവറില്‍ 223 എന്ന നിലയിലാണ് ഇന്ത്യ. 108 റണ്‍സുമായി കോഹ്ലിയും ഒന്പതു റണ്‍സുമായി എം.എസ്.ധോണിയും ക്രീസിലുണ്ട്.

നേരത്തെ, തകര്‍ത്തടിച്ച ഓപ്പണര്‍ ശിഖര്‍ ധവാനൊപ്പം കോഹ്ലി പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്കു നയിക്കുന്നത്. രോഹിത് ശര്‍മ പുറത്തായതോടെ രണ്ടാം ഓവറില്‍ ക്രീസിലെത്തിയ കോഹ്ലി ധവാനൊപ്പം രണ്ടാം വിക്കറ്റില്‍ല്‍ 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധവാന്‍ 63 പന്തില്‍ 76 റണ്‍സ് നേടി പുറത്തായി.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment