‘ഒരു കളിക്കാരന്‍ ഓടുന്നത് ഒരു ജനതയുടെ സ്വപ്‌നങ്ങളുടെ പുറകെയാണ്’, ജയസൂര്യ നായകനായിട്ടെത്തുന്ന ക്യാപ്റ്റന്റ ട്രെയിലര്‍ എത്തി

വിപി സത്യന്റെ ജീവിതകഥ പറയുന്ന ഫുട്ബോള്‍ ചിത്രം ക്യാപ്റ്റന്‍ ട്രെയിലര്‍ പുറത്തുവന്നു. സിദ്ധിഖിന്റെ അസിസ്റ്റന്റായിരുന്ന പ്രജേഷ് സെന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിപി സത്യനെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. അനു സിത്താരയാണ് സിനിമയിലെ നായിക.

കേരള പൊലീസ് ടീമില്‍ അംഗമായിരുന്ന സത്യന്‍ ഇന്ത്യന്‍ ടീമിന്റെ തലപ്പത്തേക്ക് എത്തിയ താരമാണ്. സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ദീപക് പറമ്പോല്‍, സൈജു കുറുപ്പ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

pathram desk 2:
Related Post
Leave a Comment