സിനിമയില്‍ ഇപ്പോള്‍ നായികമാരുടെ കാലം!!! പ്രാധാന്യം സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങള്‍ക്കാണെന്ന് തമന്ന

സിനിമയില്‍ ഇപ്പോള്‍ നായകന്മാരുടെ കാലമല്ല, നായികമാരുടെ കാലമാണെന്ന് തെന്നിന്ത്യന്‍ താരസുന്ദരി തമന്ന. സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം. ന്യൂസ് ടുഡേയുമായുള്ള അഭിമുഖത്തില്‍ നടി വ്യക്തമാക്കി. ഞാന്‍ ചെയ്തിട്ടുള്ള എല്ലാ സിനിമകളും സ്ത്രീ കേന്ദ്രീകൃതമാണ്.

സത്യത്തില്‍ അത്തരം സിനിമകളാണ് ഞാന്‍ തെരഞ്ഞെടുക്കാറുള്ളത്. ഞാന്‍ ധാരാളം സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവയെല്ലാം എനിയ്ക്ക് വളരെ പ്രിയങ്കരമാണ്. പിന്നെ നല്ല തിരക്കാണിപ്പോള്‍, അതിനാല്‍ വളരെ ടൈറ്റായ ഷെഡ്യൂളാണ് എന്റേത്. എന്നാല്‍ ഒരു അഭിനേത്രി എന്ന തരത്തിലുള്ള എന്റെ ജീവിതം ശരിയ്ക്കും ആസ്വദിക്കുന്നുണ്ട് എന്നു തന്നെ പറയാം. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ക്യാമറയ്ക്കു മുന്നില്‍ നിറഞ്ഞു നില്‍ക്കുക എന്നത് അത്ര ചെറിയ കാര്യമൊന്നുമല്ലല്ലോ?

സിനിമാരംഗത്തുള്ളവരെ വരെ അസൂയപ്പെടുത്തുന്ന തന്റെ ഫാഷന്‍ സെന്‍സിനെക്കുറിച്ചും തമന്ന വെളിപ്പെടുത്തി. ഞാന്‍ ഹിന്ദി സിനിമകളില്‍ ്അഭിനയിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു എന്നിലെ ഫാഷന്‍ സെന്‍സ് ഉണര്‍ന്നത്. നമ്മുടെ പേഴ്സണാലിറ്റി മറ്റുള്ളവരുടെ മുമ്പില്‍ വെളിപ്പെടുത്തുന്നതില്‍ ഫാഷന്‍ നല്ലൊരു പങ്കു വഹിക്കുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. തമന്ന പറഞ്ഞു.

pathram desk 1:
Related Post
Leave a Comment