ഹാര്‍ദിക്കും എല്ലിയും പ്രണയത്തില്‍!!! ഗോസിപ്പുകള്‍ ശരിവെക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് ശിഖര്‍ ധവാന്റെ ഭാര്യ

സെഞ്ചൂറിയന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടേയും അനുഷ്‌ക ശര്‍മ്മയുടെയും പ്രണയത്തിനും വിവാഹ വാര്‍ത്തയും മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരിന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചയായിരുന്നു ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയും ബോളിവുഡ് നടി എല്ലി അവ്റമും തമ്മിലുള്ള പ്രണയം. ഇരുവരും ഇക്കാര്യം പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും പാപ്പരാസികളുടെ പ്രചരണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. ഹാര്‍ദ്ദിക്കിന്റെ സഹോദരനും മുംബൈ ഇന്ത്യന്‍സ് താരവുമായ ക്രുണാല്‍ പാണ്ഡ്യയുടെ വിവാഹത്തിന് എല്ലി എത്തിയതു മുതലാണ് പ്രണയ വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം എല്ലിയുമുണ്ട്. ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ കറങ്ങി നടക്കുന്ന താരത്തിന്റെ ചിത്രം പുറത്തു വന്നിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഭാര്യ ആയിഷയാണ് ചിത്രം പുറത്തു വിട്ടത്.

താരങ്ങള്‍ക്കൊപ്പം എല്ലി സെഞ്ചൂറിയനിലെ പാര്‍ക്കും സന്ദര്‍ശിച്ചിരുന്നു. ഇതോടെ ഹാര്‍ദ്ദിക്കും എല്ലിയും തമ്മില്‍ പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് മാധ്യമങ്ങളും ആരാധകരും. ഉടനെ തന്നെ ഇരുവരും പരസ്യമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും.

നേരത്തെ ഹാര്‍ദ്ദിക്കിന്റെ കുടുംബത്തോടൊപ്പമുള്ള എല്ലിയുടെ ചിത്രവും പുറത്തു വന്നിരുന്നു.

pathram desk 1:
Related Post
Leave a Comment