കേരളത്തിലെ തീയേറ്ററുകള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജീത്തുജോസഫ് ചിത്രം ‘ആദി’ കടല്‍ കടന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും. ഈ മാസം 16ന് ബ്രിട്ടനിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നു. ആശീര്‍വാദ് ഫിലിംസിന്റെ ചിത്രം ആര്‍എഫ്ടി ഫിലിംസാണ് യൂറോപ്പില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
യുകെയിലും യൂറോപ്പിലെ മറ്റു 13 രാജ്യങ്ങളിലുമാണ് ചിത്രം ഒരേസമയം റിലീസ് ചെയ്യുന്നത്. ആദ്യത്തെയാഴ്ച 300 ഷോകളാണ് വിവിധ രാജ്യങ്ങളിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.
അതേസമയം ‘ആദി’യുടെ സാറ്റലൈറ്റ് റൈറ്റ് അമൃത ചാനല്‍ സ്വന്തമാക്കി. ആദിയുടെ സാറ്റ്‌ലൈറ്റ് റൈറ്റ് സ്വന്തമാക്കിയത് അതും ആറ് കോടിരൂപയ്ക്കാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത 9ാമത്തെ ചിത്രമാണ് ആദി. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത്. സംഗീതം അനില്‍ ജോണ്‍സണ്‍. ആന്റണി പെരുമ്പാവൂരാണ് ആശീര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മിച്ചത്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശിര്‍വാദ് സിനിമാസിന്റെ ആദ്യചിത്രം നരസിംഹം വന്നത് ഒരു ജനുവരി 26ന്. ഇന്നിതാ ആശിര്‍വാദിന്റെ ആദ്യചിത്രം ആദി വന്നതും മറ്റൊരു ജനുവരി 26ന്.
പ്രണവ് മോഹന്‍ലാല്‍ നായകനാകനായ ആദി ആരാധകരെ ആവേശത്തിലാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലും മറ്റും ആദിയിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവിന്റെ അരങ്ങേറ്റം പിഴച്ചില്ലെന്നു തന്നെയാണ് ഒറ്റവാക്കിലെ പ്രേക്ഷക പ്രതികരണം. ആക്ഷന്‍ രംഗങ്ങളിലൂടെ പ്രണവ് അമ്പരപ്പിക്കുന്നുവെന്ന് സിനിമ കണ്ടവര്‍ പറയുന്നു.
Leave a Comment