കോട്ടയത്ത് ക്രൂരപീഡനം; മൂന്നരവയസുകാരിയെ അച്ഛനും ബന്ധുവും പീഡിപ്പിച്ചു

കോട്ടയം: കോട്ടയത്ത് വീണ്ടും ക്രൂര പീഡനം. ചിങ്ങവനത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍. അംഗന്‍വാടിയില്‍ അസ്വാഭികമായി പെരുമാറിയ കുട്ടിയോട് അധ്യാപിക വിവരങ്ങള്‍ തിരക്കിയപ്പോഴാണ് സംഭവം പുറത്തായത്. ആരോഗ്യ വിദഗ്ധരുടെ പരിശോധനയില്‍ കുട്ടി നിരവധി തവണ ഉപദ്രവിക്കപ്പെട്ടായി തെളിഞ്ഞു.
ഇതേത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് അച്ഛനും ബന്ധുവും കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും ഇക്കാര്യം സമ്മതിച്ചതായും പോലീസ് അറിയിച്ചു. പോക്‌സോ നിയമപ്രകാരമാണ് ചങ്ങനാശ്ശേരി പോലീസ് അച്ഛനെയും അമ്മാവന്റെ മകനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment