ഫഹദ് ഫാസില്‍ കാരണം നില നിന്ന് പോകുന്ന പാവം സംവിധായകനാണ് താനെന്ന് ദിലീഷ് പോത്തന്‍

ഫഹദ് ഫാസില്‍ കാരണം നില നിന്ന് പോകുന്ന ഒരു സംവിധായകനാണ് താന്‍ എന്നും അല്ലാതെ ഞാന്‍ കാരണം നില നിന്ന് പോകുന്ന നടനല്ല ഫഹദ് എന്നും സംവിധായകന്‍ ദിലീഷ് പോത്തന്‍. 2017ലെ മികച്ച ചിത്രത്തിന് ഉള്ള ‘മൂവി സ്ട്രീറ്റ് ഫിലിം എക്‌സലന്‍സ് അവാര്‍ഡ്’ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന് വേണ്ടി സ്വീകരിക്കവേ ഒരു ചോദ്യത്തിന് മറുപടി ആയാണ് പോത്തന്‍ ഈ പ്രസ്താവന നടത്തിയത്.

തുടര്‍ പരാജയങ്ങള്‍ക്കും ഒരു വര്‍ഷത്തില്‍ അധികം നീണ്ട ഇടവേളയ്ക്കും ശേഷം ഫഹദ് ഫാസില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തിയ ‘മഹേഷിന്റെ പ്രതികാരം'(2016) ആയിരുന്നു ദിലീഷ് പോത്തന്റെ പ്രഥമ ചിത്രം. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ ചിത്രത്തിലെ ‘പോത്തേട്ടന്‍ ബ്രില്ല്യന്‍സ്’ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ഒരു കൊല്ലത്തിന് ശേഷം പുറത്തിറങ്ങിയ ‘തൊണ്ടിമുതലും’ ചരിത്രം ആവര്‍ത്തിക്കുന്നതാണ് കണ്ടത്, ജനപ്രീതിയിലും നിരൂപക പ്രശംസയിലും ചിത്രം ഒരു പോലെ മുന്നിട്ട് നിന്നു.

ഓണ്‍ലൈന്‍ സിനിമ കൂട്ടായ്മകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മൂവി സ്ട്രീറ്റ് ഗ്രൂപ് നടാടെ സംഘടിപ്പിച്ച ‘മൂവി സ്ട്രീറ്റ് ഫിലിം excellence awards വിജയികളെ അംഗങ്ങള്‍ പോള്‍ വഴി തെരഞ്ഞെടുക്കുകയായിരുന്നു. ഞായറാഴ്ച്ച വൈറ്റില ഗോള്‍ഡ് സൂക് സ്റ്റാര്‍ ചോയ്സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

pathram desk 1:
Related Post
Leave a Comment