അക്ഷയ്കുമാറിന്റെ പാഡ്മാന്‍ ചലഞ്ചിനെ കളിയാക്കിക്കൊണ്ട് മൂക്കു ചീറ്റല്‍ ചലഞ്ചുമായാണ് പേളി മാണി, ഏറ്റെടുക്കാതെ താരങ്ങളും

ബോളിവുഡില്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന അക്ഷയ്കുമാറിന്റെ പാഡ്മാന്‍ ചലഞ്ചിനെ ആധിക്ഷേപിച്ച് നടിയും അവതാരകയുമായ പേളി മാണി. പാഡ് മാന്‍ ചലഞ്ചിനെ കളിയാക്കിക്കൊണ്ട് മൂക്കു ചീറ്റല്‍ ചലഞ്ചുമായാണ് പേളി രംഗത്തെത്തിയിരിക്കുന്നത്. മമതാ മോഹന്‍ദാസ്, ദീപ്തി സതി, സൗഭാഗ്യ വെങ്കിടേഷ് തുടങ്ങിയവരെ ടാഗ് ചെയ്തുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ തന്റെ പുതിയ ചലഞ്ച് പേളി അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ചിത്രമായ പാഡ് മാന്റെ പ്രചാരണാര്‍ത്ഥമാണ് അക്ഷയ് കുമാര്‍ പുതിയ ചലഞ്ച് കൊണ്ടുവന്നത്. അമീര്‍ ഖാന്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട് തുടങ്ങിയവര്‍ ഈ ചലഞ്ചിനെ ഏറ്റെടുത്തിരുന്നു. ആര്‍ത്തവം ഒരിക്കലും നാണക്കേടല്ല എന്ന് പറഞ്ഞുകൊണ്ട് പാഡുമായി നില്‍ക്കുന്ന ചിത്രമാണ് അക്ഷയ് പോസ്റ്റ് ചെയ്തത്. വിരാട് കൊഹ് ലി, ദീപിക പദുക്കോണ്‍, ആലിയ ഭട്ട് എന്നിവരെയാണ് അദ്ദേഹം ചലഞ്ച് ചെയ്തു. തുടര്‍ന്ന് നിരവധി താരങ്ങള്‍ ചലഞ്ചിന്റെ ഭാഗമാകാന്‍ രംഗത്തെത്തി. ആര്‍ത്ത ശുചിത്വത്തില്‍ വിപ്ലവം സൃഷ്ടിച്ച അരുണാചലം മുരുകാനന്ദന്റെ ജീവിതം പറയുന്ന സിനിമയാണ് പാഡ്മാന്‍.

ഈ ചലഞ്ചിനെ കളിയാക്കിക്കൊണ്ടാണ് പേളി മാണിയുടെ മൂക്കു ചീറ്റല്‍. തനിക്ക് ജലദോഷമാണെന്നും പബ്ലിക്കായി മൂക്ക് ചീറ്റുമ്പോള്‍ ആളുകള്‍ എന്നെക്കുറിച്ച് ജഡ്ജ് ചെയ്യാതിരിക്കാനാണ് ഈ ചലഞ്ചെന്നും പേളി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പറയുന്നു. നിരവധി പേരെ ചലഞ്ചിനായി പേളി ക്ഷണിച്ചിട്ടുണ്ട്. പേളിയുടെ ചലഞ്ചിനെ ആരെങ്കിലും ഏറ്റെടുക്കുമോയെന്ന് കണ്ടുതന്നെ അറിയാം.

pathram desk 2:
Related Post
Leave a Comment