‘സമം’ എത്തുന്നു, മലയാളസിനിമയിലെ പിന്നണി ഗായകരുടെ പുതിയ സംഘടന

തിരുവനന്തപുരം: മലയാളസിനിമയിയില്‍ പുതിയതായി ഒരു സംഘടന കൂടി. പിന്നണി ഗായകരാണ് പുതിയ സംഘടനയ്ക്ക് പിന്നില്‍. സിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് പുതിയ സംഘടനയുടെ പേര്.സംഘടനയുടെ രൂപീകരണം കൊച്ചിയില്‍ നടന്നു. മലയാള ചലച്ചിത്ര മേഖലയിലെ പിന്നണി ഗായകരെല്ലാം പുതിയ സംഘടനയില്‍ അംഗങ്ങളാണ്.

കഴിഞ്ഞദിവസം ഫെഫ്കയുടെ നേതൃത്വത്തില്‍ വനിത പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിച്ചിരുന്നു. മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യു സി സിക്ക് പിന്നാലെയാണ് പുതിയ സംഘടന രൂപീകരിച്ചത്.പുതിയ സംഘടന ഫെഫ്ക പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് പാട്ടുകാരുടെ സംഘടനയും എത്തിയിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment