നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി, വരന്‍ മുംബൈ മലയാളി

വീണ്ടും വിവാഹിതയായ പ്രശസ്ത ചലച്ചിത്ര താരവും നര്‍ത്തകിയുമായ നടി ദിവ്യ ഉണ്ണി ആരാധകര്‍ക്ക് നന്ദി അര്‍പ്പിച്ച് രംഗത്ത്. ഇന്നലെ രാവിലെയാണ് മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനെ ദിവ്യ ഉണ്ണി ജീവിതത്തിലേക്ക് കൂട്ടിയത്. തങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കും സ്നേഹിക്കുന്നവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് താരം വിവാഹ ചിത്രവും ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചു.

ഇന്നലെ അമേരിക്കയിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വളരെ ലളിതമായ വിവാഹത്തില്‍ പങ്കെടുത്തുള്ളൂ.

pathram desk 2:
Related Post
Leave a Comment