സ്വയം മാറാന്‍ അവര്‍ സന്നദ്ധരായിരിക്കുന്നു, നമുക്ക് അഭിമാനിക്കാം: ഫെഫ്കയുടെ വനിതാ കൂട്ടായ്മക്ക് അഭിനന്ദനങ്ങളുമായി ഡബ്യുസിസിയുടെ

കൊച്ചി: ഫെഫ്കയുടെ നേതൃത്വത്തില്‍ മലയാള സിനിമയില്‍ പുതിയതായി രൂപീകരിച്ച വനിത സംഘടനയ്ക്ക് ഡബ്ല്യൂ സി സിയുടെ (വിമന്‍ സിനിമാ കളക്ടീവിന്റെ) അഭിനന്ദനം. പരമാധികാര സമിതിയില്‍ നേരിട്ട് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക് മാറിയതില്‍ അഭിമാനമുണ്ടെന്ന് ഡബ്ല്യൂ സി സി കുറിച്ചു.

ഡബ്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

”പരമാധികാര സമിതിയില്‍ നേരിട്ട് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക്ക ഇന്നു മുതല്‍ മാറി എന്നതില്‍ ഓരോ ഡബ്ല്യു.സി.സി. അംഗത്തിനും തുല്യതയില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മനുഷ്യത്വം കാണിച്ച ഓരോ വ്യക്തിക്കും അഭിമാനിക്കാതെയും ആഹ്ലാദിക്കാതെയും വയ്യ.

അതായത് 89 വര്‍ഷവും നമ്മുടെ ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധമായിരുന്ന യാഥാര്‍ത്യത്തില്‍ നിന്നും തൊണ്ണൂറാമത്തെ വര്‍ഷം സ്വയം മാറാന്‍ അവര്‍ സന്നദ്ധരായിരിക്കുന്നു. ഈ മാറ്റത്തിന് പോയ വര്‍ഷം നാം ഉയര്‍ത്തിയ കൊടി ഒരു നിമിത്തമായതില്‍ നമുക്ക് അഭിമാനിക്കാം , ആഹ്ലാദിക്കാം. സ്ത്രീകള്‍ക്ക് സവിശേഷ പ്രശ്‌നങ്ങളുണ്ട് എന്ന് തിരിച്ചറിയാതെ ഇന്നും അന്ധതയില്‍ കഴിയുന്ന ഓരോ സംഘടനക്കും ഇതൊരു മാതൃകയായി മാറട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.”

pathram desk 2:
Related Post
Leave a Comment