സ്ഫടികം കണ്ട് കടുവ ചാക്കോയെ കുറ്റം പറഞ്ഞവര്‍ ഒരുകാര്യം മനസിലാക്കണം!! ഫേസ്ബുക്കില്‍ തുറന്ന സംവാദത്തിന് കളമൊരുക്കി അജുവര്‍ഗീസ്

സ്ഫടികം കണ്ട് കടുവ ചാക്കോയെ കുറ്റം പറഞ്ഞവര്‍ ഒരു കാര്യം മനസിലാക്കുന്നില്ല, കടുവ ചാക്കോയുടെ ആ ഒരു സമീപനം ആണ് ചങ്കൂറ്റമുള്ള ആട് തോമയെ നമ്മള്‍ക്ക് തന്നത് ! അല്ലെ?? ആണോ?? നടന്‍ അജു വര്‍ഗീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണിത്. ഈ വിഷയത്തില്‍ ഒരു തുറന്ന സംവാദം നടത്താനാണ് അജു ആഗ്രഹിക്കുന്നത്. ഒരു സംവാദ വിഷയമാണെന്നു പറഞ്ഞ് തന്നെയാണ് അജു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിനുറ്റുകള്‍ക്കകം ധാരാളം കമന്റുകളാണ് പേജിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.

‘ബ്രിട്ടീഷുകാരെ കുറ്റം പറയാന്‍ പറ്റില്ല, അവര് നമ്മളെ ചൂഷണം ചെയ്തു ഭരിച്ചിരുന്നിലെങ്കില്‍ നമ്മള്‍ക്ക് സ്വാതന്ത്ര്യം കിട്ടില്ലായിരുന്നു, അല്ലെ! എന്നായിരിന്നു ഒരു വിരുതന്റെ കമന്റ്.

ഈ പോസ്റ്റ് കണ്ടു അജു വര്‍ഗീസ് മണ്ടനാണോ എന്ന് സംശയിച്ചവര്‍ ഒരു കാര്യം മനസ്സിലാക്കുന്നില്ല.. അദ്ദേഹത്തിന്റെ മണ്ടത്തരമല്ലേ ഇത്തരം ഒരു പോസ്റ്റ് പിറവിയെടുക്കാന്‍ കാരണമായത്

ആണോ ??
അല്ലെ ?? എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

1995ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തില്‍ ആടുതോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോര്‍ജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് ജോര്‍ജ്ജ് പിന്നീട് സ്ഫടികം ജോര്‍ജ്ജ് എന്നറിയപ്പെടാന്‍ തുടങ്ങി.

തിലകന്‍, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത എന്നിങ്ങനെ പ്രഗല്‍ഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. 2007ല്‍ സി. സുന്ദര്‍ ഈ ചിത്രം വീരാപ്പു എന്ന പേരില്‍ തമിഴില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.

pathram desk 1:
Related Post
Leave a Comment