ഹോളിവുഡിനെ വെല്ലുന്ന പ്രകടനവുമായി പൃഥ്വിരാജിന്റെ ‘രണ’ത്തിന്റെ ട്രെയിലര്‍ പുറത്ത്

പ്രേക്ഷക പ്രതീക്ഷകള്‍ക്കപ്പുറം പൃഥ്വിരാജ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രംരണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥിയോടൊപ്പം റഹ്മാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇഷ തല്‍വാറാണ് നായിക.

പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് ‘രണ’ത്തിന്റേതും. അമേരിക്കന്‍ നഗരത്തിലേക്ക് ചേക്കേറുന്ന ഗുണ്ടാഗാങ്ങുകള്‍ തമ്മിലുള്ള പ്രതികാരത്തിന്റെ കഥയാണ് രണമെന്നാണ് പ്രാഥമിക വിവരം. ചടുലമായ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും ഈ പൃഥ്വിരാജ് സിനിമയെന്ന് ട്രെയിലറും വ്യക്തമാക്കുന്നു. സിനിമയിലെ പൃഥിരാജിന്റെ ന്യൂ ലുക്കും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.

നിര്‍മല്‍ സഹദേവാണ് ചിത്രത്തിന്റെ സംവിധായകന്‍. നിവിന്‍ പോളി നായകനായ ശ്യാം പ്രസാദ് ചിത്രം ഹേയ് ജൂഡിന്റെ തിരക്കഥ ഒരുക്കിയത് നിര്‍മലാണ്. ഹോളിവുഡില്‍ നിന്നുള്ള സംഘട്ടന സംവിധായകരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്. ഹൗസ് ഓഫ് കാര്‍ഡ്സ്, മര്‍ഡര്‍ കോള്‍സ് എന്നീ സിനിമകള്‍ക്ക് സംഘട്ടന രംഗങ്ങളൊരുക്കിയ ക്രിസ്റ്റിയന്‍ ബ്രൂനെറ്റിയാണ് രണത്തിലെ സംഘട്ടന രംഗങ്ങളൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

pathram desk 1:
Related Post
Leave a Comment