‘അല്ല സഖാവേ എ.കെ.ജിയെ കുറിച്ച് പഠിക്കാനും അറിയാനും ഒളിവിലെ ഓര്‍മകള്‍ പുസ്തമുണ്ടല്ലോ, പിന്നെ എന്ത്‌നാണ് പ്രതിമ’: സര്‍ക്കാരിനെതിരെ ട്രോളുമായി സോഷ്യല്‍ മീഡിയ

കൊച്ചി: അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലന് കണ്ണൂരില്‍ സ്മാരകം നിര്‍മ്മിക്കുന്നതിനായി ബജറ്റില്‍ പത്തുകോടി അനുവദിച്ച സര്‍ക്കാരിനെ ട്രോളി സോഷ്യല്‍ മീഡിയ. ഭരിക്കുന്ന സര്‍ക്കാരിന് അതിനെല്ലാം അധികാരമുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഇതിന്റെയെല്ലാം ഉദ്ദേശ്യശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് വിടി ബല്‍റാം ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു.

എകെജിക്ക് വേണ്ടി പത്തുകോടി അനുവദിപ്പിച്ച വിടി ബല്‍റാമിനോട് പ്രതിഷേധിക്കുന്നു എന്നാണ് കൂടുതല്‍ ആളുകള്‍ പറയുന്നത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിടി ബല്‍റാം രാജിവെക്കണമെന്നാണ് ചിലര്‍ പറയുന്നത്. എകെജിക്ക് സ്മാരകം പണിയാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ക്രഡിറ്റ് വിടി ബല്‍റാമിനാണെന്നും ചിലര്‍ പറയുന്നു.

ചിലയിടങ്ങല്‍ വിടി ബല്‍റാമിന് നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങളുമായി ഫല്‍ക്സുകളും ഉയര്‍ന്നു കഴിഞ്ഞു. അല്ല സഖാവേ എ.കെ.ജിയെ കുറിച്ച് പഠിക്കാനും അറിയാനും ഒളിവിലെ ഓര്‍മകള്‍ പുസ്തമുണ്ടല്ലോ. പിന്നെ എന്ത് പുതിയതാണ് പ്രതിമയിലൂടെ ജനങ്ങള്‍ അറിയാന്‍ പോവുന്നത്. പാവം ആ മനുഷ്യനെ നിങ്ങള്‍ തന്നെ വീണ്ടും വീണ്ടും അപമാനിക്കുകയാണോ. ജീവിച്ചിരിക്കുന്ന വിപ്ളവ നായകന്‍ പുന്നപ്പ്ര വയലാര്‍ നായകന്‍ അച്ചുതാനന്ദനെ ബഹുമാനിക്കാത്ത നിങ്ങള്‍ മരിച്ചവരെ പൂജിക്കുകയാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ബല്‍റാമിന്റെ അഭിപ്രായത്തിന് പിന്നാലെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

pathram desk 2:
Related Post
Leave a Comment