കേരളത്തെ പ്രതിസന്ധിയിലാക്കിയത് നോട്ട് നിരോധനം; സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വെയില്‍ പറയുന്നത് ഇതൊക്കെ…

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും സംസ്ഥാന സര്‍ക്കാരിനു വലിയ ബാധ്യതയാകുന്നതായി സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശമ്പള ഇനത്തില്‍ 10,698 കോടി രൂപയും പെന്‍ഷന്‍ ഇനത്തില്‍ 6,411 കോടി രൂപയും സര്‍ക്കാരിന് അധികമായി കണ്ടെത്തേണ്ടി വന്നു. ശമ്പളവും പെന്‍ഷനും ചേര്‍ത്താല്‍ അഞ്ചു വര്‍ഷത്തിനിടെ അധികമായി കണ്ടെത്തേണ്ടി വന്നത് 17,109 കോടി. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാനിരക്കു വര്‍ധിച്ചതായും സര്‍വേയില്‍ പറയുന്നു.
201213ല്‍ ശമ്പള ചെലവ് 17,257 കോടി രൂപയായിരുന്നു. 201617 വര്‍ഷത്തില്‍ 27,955 കോടിയായി ഉയര്‍ന്നു. പെന്‍ഷന്‍ ചെലവ് 201213 വര്‍ഷത്തില്‍ 8,866 കോടിരൂപയായിരുന്നത് 201617 വര്‍ഷത്തില്‍ 15,277 കോടിയായി വര്‍ധിച്ചു. സംസ്ഥാനത്തിന്റെ കടത്തില്‍ വലിയ വര്‍ധനയാണുള്ളതെന്നു സര്‍വേ വ്യക്തമാക്കുന്നു. 201011 വര്‍ഷത്തില്‍ ആഭ്യന്തരകടം 48,528 കോടിയിരുന്നെങ്കില്‍ 201415 വര്‍ഷത്തില്‍ 89,067 കോടിയായും 201718 വര്‍ഷത്തില്‍ 1,39,646 കോടിയായും ഉയര്‍ന്നു.
കടത്തിന്റെ വളര്‍ച്ചാനിരക്ക് 201213ല്‍ 11.90% ആയിരുന്നത് 201617ല്‍ 18.08% ആയി. ചെറുകിട സമ്പാദ്യങ്ങള്‍, പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ വളര്‍ച്ചാനിരക്ക് 201617ല്‍ 27.14% ആയിരുന്നത് 201718 വര്‍ഷത്തില്‍ 3.72 % ആയി കുറഞ്ഞു. കേന്ദ്രത്തില്‍നിന്നുള്ള വായ്പകളും മുന്‍കൂറുകളും വലിയതോതില്‍ വര്‍ധിച്ചതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വളര്‍ച്ചാനിരക്കു ദേശീയ വളര്‍ച്ചാനിരക്കിനെക്കാള്‍ മുന്നിലാണ്. കേരളത്തിന്റേത് 7.4 % രാജ്യത്തിന്റേത് 7.1 %. 201516ല്‍ സംസ്ഥാനത്തിന്റെ വളര്‍ച്ച 6.6 % ആയിരുന്നെങ്കില്‍ രാജ്യത്തിന്റേത് 8% ആയിരുന്നു. നോട്ടുനിരോധനം സംസ്ഥാനത്തെ സാമ്പത്തിക രംഗം തകര്‍ത്തു താറുമാറാക്കിയതായും സര്‍വേ പറയുന്നു. നികുതി വരുമാനം താഴാനുള്ള മുഖ്യകാരണവും ഇതാണ്. 14.24% നികുതി വളര്‍ച്ചാനിരക്ക് പ്രതിക്ഷിച്ചിരുന്നതു 8.16 ശതമാനത്തിലേക്കു താഴ്ന്നു.
രാജ്യത്തു റബര്‍ ഉല്‍പാദനത്തില്‍ 83,000 ടണ്ണിന്റെ കുറവുണ്ടായപ്പോള്‍ സംസ്ഥാനത്ത് 201516ല്‍ 4.38 ലക്ഷം മെട്രിക് ടണ്‍ റബര്‍ ഉല്‍പാദിപ്പിച്ചത് 201617ല്‍ 5.4 ലക്ഷം മെട്രിക് ടണ്ണായി വര്‍ധിച്ചു. എന്നാല്‍, റബറിനു തുടര്‍ച്ചായി വില കുറഞ്ഞുവന്നതു സാമ്പത്തിക രംഗത്തെ ദുര്‍ബലമാക്കി. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം 201516ലെ 113.81 ലക്ഷം കോടി രൂപയില്‍ നിന്ന് 7.1% വളര്‍ച്ചയോടെ 201617ല്‍ 121.90 ലക്ഷം കോടിയിലെത്തിയെതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment