ഖുശ്ബുവിനും സുകന്യയ്ക്കും പിന്നാലെ സാമന്തയും!!! സൂചിലീക്ക്‌സ് പുതിയ ചിത്രം പുറത്തുവിട്ടു

തമിഴ്താരങ്ങളുടെ മുഖം മൂടി പിച്ചിച്ചീന്തുമെന്ന ഭീഷണിയുമായി സൂചീലീക്ക്‌സ് ശക്തി പ്രാപിക്കുന്നു. രണ്ടാം വരവിലൂടെ പാര്‍ട്ടിക്കിടയില്‍ മദ്യപിച്ച് നൃത്തംവെയ്ക്കുന്ന ഖുശ്ബുവിന്റെയും സുകന്യയുടെയും ചിത്രം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സാമന്തയും സൂചിലീക്ക്‌സിന്റെ ഇരയായതായാണ് വിവരങ്ങള്‍. മൂന്നാം വരവില്‍ സൂചീലീക്ക്‌സ് ഒരു നടിയുടെ സ്വകാര്യചിത്രം പങ്കുവെച്ചിട്ടുണ്ട്. നടി സമന്തയുടേതാണെന്നാണ് ചിത്രം കണ്ടവരുടെ കമന്റുകള്‍. ചിത്രം മോര്‍ഫ് ചെയ്തതുമാകാം എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

ഇതിന്റെ വീഡിയോ ഉടന്‍ പുറത്തിറക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ഗായിക സുചിത്ര കാര്‍ത്തികിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഇതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് സുചിത്ര പറഞ്ഞത്. അതിനുശേഷം സുചിലീക്ക്സ് എന്ന പേരില്‍ നിരവധി വ്യജ അക്കൗണ്ടുകള്‍ വന്നു.

നടന്‍ ധനുഷിനെതിരെയായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്. പാര്‍ട്ടിയില്‍ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഒരു പാര്‍ട്ടിയില്‍ വച്ച് ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പ് തുറന്നു കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു.

തുടര്‍ന്ന് സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് പല താരങ്ങളുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നു. ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്‍മയി ശ്രീപാദ എന്നിവരുടെ ചിത്രങ്ങളാണ് ട്വിറ്ററില്‍ പ്രചരിച്ചത്. സംഭവം വിവാദമായതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നാണ് സുചിത്ര പറഞ്ഞത്. ഔദ്യോഗിക എക്കൗണ് മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ സുചിത്രയുടെ മാനസികാവസ്ഥ ശരിയല്ലെന്ന് ഭര്‍ത്താവ് കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു

pathram desk 1:
Related Post
Leave a Comment