സായ് പല്ലവിയേക്കാള്‍ എന്തുകൊണ്ടും നല്ലത് തമന്ന!!! ചിയാന്‍ വിക്രത്തിന്റെ തുറന്നുപറച്ചില്‍

പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് പ്രേഷക മനസില്‍ ഇടം പിടിച്ച താരമാണ് സായ് പല്ലവി. മലയാളത്തില്‍ രണ്ട് സിനിമകള്‍ ചെയ്ത സായ് പല്ലവി പിന്നീട് തിളങ്ങിയത് തെലുങ്കിലും തമിഴിലുമാണ്. അതിനിടയില്‍ രണ്ട് മൂന്ന് തമിഴ് സിനിമകളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുവെങ്കിലും അതൊന്നും സംഭവിച്ചില്ല. വിക്രത്തിനൊപ്പം സ്‌കെച്ചില്‍ നായികയായി ആദ്യം പരിഗണിച്ചത് സായിയെ ആയിരുന്നു. എന്നാല്‍, പിന്നീട് തമന്നയാണ് നായികയായി എത്തിയത്.

ചിത്രത്തില്‍ തമന്നയുടെ വേഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സായ് പല്ലവിയെക്കാള്‍ നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞതാണ് ഇപ്പോള്‍ തമിഴകത്തെ ചര്‍ച്ചാ വിഷയം. സായ് പല്ലവി പിന്മാറിയതിനെ കുറിച്ചും, തമന്നയുടെ നായികാ വേഷത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് വിക്രം അത് പറഞ്ഞത്.

ചിത്രത്തില്‍ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയായിട്ടാണ് തമന്ന അഭിനയിച്ചത്. ആ കഥാപാത്രത്തിന് സായി പല്ലവിയേക്കാള്‍ എന്തുകൊണ്ടും നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞു. സായ് പല്ലവി പിന്മാറിയ സാഹചര്യത്തിലാണ് തമന്ന ചിത്രത്തിലെത്തിയത്.

pathram desk 1:
Related Post
Leave a Comment