യഥാര്‍ത്ഥ യോനിയുടെ മഹത്വമറിയാന്‍ സ്വര ബസ്താറിലേക്ക് പോകുന്നത് നന്നായിരിക്കും: നടി സ്വര ഭാസ്‌കറിനെതിരെ ആക്ഷേപവുമായി സെന്‍സര്‍ ബോര്‍ഡ് അംഗം

മുംബൈ: പദ്മാവത് ചിത്രം റീലീസായതിനുശേഷവും വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ബോളിവുഡ് താരമായ സ്വര ഭാസ്‌കര്‍ ആണ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീയെ വെറും ലൈംഗിക അവയവം മാത്രമായി ചിത്രീകരിക്കുന്നതിനെതിരെയാണ് സ്വര രംഗത്തെത്തിയത്. ഇതു സംബദ്ധിച്ച് ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് സ്വര കത്തെഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായ വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റിന് മറുപടിയുമായാണ് സ്വര രംഗത്തെത്തി.

‘ബസ്താര്‍ മേഖലകളിലെ നിരവധി സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ പറയാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. നിരവധി ചൂഷണങ്ങളുടെയും, ലൈംഗിക പീഡനത്തിന്റെയും കഥകളാണ് അവര്‍ക്കു പറയാനുള്ളത്. വിവാഹം ശേഷം ഗര്‍ഭധാരണം വരെ നിഷേധിക്കപ്പെട്ട സ്ത്രീകള്‍ ഉള്ള പ്രദേശമാണിത്’. യഥാര്‍ഥ വജെനയുടെ മഹത്വമറിയാന്‍ സ്വര ബസ്താറിലേക്ക് പോകുന്നത് നന്നായിരിക്കുമെന്നും അഗ്‌നിഹോത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ കപട ഫെമിനിസ്റ്റ് വാദവുമായി സ്വര എത്തുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അഗ്‌നിഹോത്രി പറഞ്ഞു.

അതേസമയം അഗ്‌നിഹോത്രിക്കെതിരെ മറുപടിയുമായി സ്വര രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടണമെന്ന നിര്‍ദ്ദേശമാണ് സെന്‍സര്‍ബോര്‍ഡ് അംഗത്തിന്റെതെന്നാണ് അവര്‍ മറുപടി നല്‍കിയത്. വിവേകിന് മാനസികമായി എന്തോ തകരാറുണ്ടെന്നും അവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ സ്ത്രീയെന്ന നിലയില്‍ തന്റെ അന്തസ്സിനെ തന്നെ ഇല്ലാതാക്കുന്ന രീതിയാണെന്നും അവര്‍ പ്രതികരിച്ചു.
അഭിപ്രായം പറയുന്നതിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും തന്റെ മറുപടിയെ വിവാദമാക്കി ആക്രമിക്കേണ്ട കാര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. ട്വീറ്റിനിടയില്‍ സ്ത്രീകളുടെ ലൈംഗിക അവയവത്തെ പറ്റി പരാമര്‍ശിച്ചതിനെതിരെ ഇത്രയും എതിര്‍പ്പുകള്‍ ഉയര്‍ന്നു വരേണ്ട കാര്യമില്ലെന്നും സ്വര പറഞ്ഞു.

pathram desk 2:
Related Post
Leave a Comment