പ്രവചനം സത്യമായി, ചന്ദ്രന്‍ രൂപം മാറി ബ്ലൂമൂണ്‍ ആയി

ആകാശത്ത് ചാന്ദ്രവിസ്മയം തീര്‍ത്ത് ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ പ്രതിഭാസങ്ങള്‍ ദൃശ്യമായി. കണ്ടില്ലെങ്കില്‍ ഈ ജന്മത്തില്‍ പിന്നെ കാണാന്‍ കഴിയില്ലെന്നതു കൊണ്ടു തന്നെ ജനങ്ങള്‍ ആകാംഷയോടെയാണ് വൈകീട്ടോടെ ആകാശത്തു കണ്ണും നട്ടിരുന്നത്.ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ ചാന്ദ്രപ്രതിഭാസങ്ങള്‍ അപൂര്‍വമല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂര്‍വം. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും.

മൂന്ന് ചാന്ദ്രപ്രതിഭാസങ്ങള്‍ ഒന്നിച്ച് കാണുന്ന ദിവസം ഭൂചലനമുണ്ടായേക്കാമെന്ന പ്രവചനം സത്യമായി. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം രേഖപ്പെടുത്തി. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, അര്‍ജന്റീന എന്നിവിടങ്ങളിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ പ്രഭവസ്ഥാനം അഫ്ഗാനിസ്ഥാനിലെ കുഷ് മേഖലയാണ്.

pathram desk 2:
Leave a Comment