സഹോദരന്റെ മരണത്തില്‍ നീതി തേടിയുള്ള 781 നീണ്ടു നിന്ന ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരം അവസാനിപ്പിച്ചു; സമരം അവസാനിപ്പിച്ചത് സി.ബി.ഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍

തിരുവനന്തപുരം: സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ സഹോദരന്റെ മരണത്തില്‍ നീതി തേടിയുള്ള സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് സമരം നടത്തി വന്നത്. 781 ദിവസം നീണ്ടു നിന്ന സമരമാണ് ശ്രീജിത്ത് അവസാനിപ്പിച്ചത്. രാവിലെ സിബിഐ ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴിയെടുത്തിരുന്നു.

സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല. കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ സിബിഐ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും ഉത്തരവ് തിരുവനന്തപുരത്ത് എത്തിയത്. സാധാരണ ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്ക് നിര്‍ദേശമെത്തി ഉത്തരവ് ഇറക്കാന്‍ കുറഞ്ഞത് മൂന്നാഴ്ചത്തെ കാലതാമസം ഉണ്ടാകാറുണ്ട്. എന്നാല്‍ ശ്രീജിത്ത് സിബിഐ എത്തുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടെടുത്തതോടെയാണ് ഈ കേസിന് അടിയന്തരപ്രാധാന്യം നല്‍കി ദിവസങ്ങള്‍ക്കകം ഉത്തരവ് എത്തിച്ചത്.

സിബിഐ എത്തുന്നതോടെ സമരം അവസാനിപ്പിക്കില്ലെന്നും കുറ്റവാളികളെ ശിക്ഷിക്കും വരെ തുടരുമെന്നുമായിരുന്നു ശ്രീജിത്തിന്റെ നിലപാട്. അന്വേഷണത്തിന് സിബിഐ എത്തിയാല്‍ സമരം അവസാനിപ്പിക്കുമെന്നായിരുന്നു നേരത്തേ ശ്രീജിത്ത് അറിയിച്ചിരുന്നത്.

pathram desk 1:
Related Post
Leave a Comment