ആരാധകരെ വീണ്ടും ഞെട്ടിച്ച് സായ് പല്ലവി… എം.സി.എയിലെ പുതിയ വീഡിയോ ഗാനം പുറത്ത്

ആരാധകരെ വീണ്ടും ഞെട്ടിച്ച് സായ് പല്ലവിയുടെ പുതിയ വീഡിയോ ഗാനം. ശ്രീറാം വേണു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം എംസിഎയിലെ പുതിയ വീഡിയോ ഗാനം വൈറലായി കൊണ്ടിരിക്കുന്നത്. നാനിയാണ് ചിത്രത്തില്‍ നായകനാകുന്നത്. ഫാമിലി സോംഗ് എന്ന നിലയിലുള്ള പാട്ടില്‍ വ്യത്യസ്തമായ ചുവടുകളാണ് ഒരുക്കിയിട്ടുള്ളത്. ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതം.

ഡാന്‍സും കുസൃതികളും തമാശയുമൊക്കെയായി നാനിയും സായി പല്ലവിയും പാട്ടിന്റെ വീഡിയോ രസകരമാക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണു ചിത്രം നിര്‍മിക്കുന്നത്.

എംസിഎയിലെ ആദ്യം പുറത്തിറങ്ങിയ ‘യേവണ്ടോയ് നാനി ഗാരോ’ എന്ന പാട്ട് ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. പാട്ട് കേള്‍ക്കുമ്പോള്‍ ആര്‍ക്കുമൊന്നു നൃത്തം ചെയ്യാന്‍ തോന്നും. അത്രയ്ക്ക് ആകര്‍ഷണീയമായ ബീറ്റ് ആണു പാട്ടിന്. ദേവി ശ്രീ പ്രസാദ് ആണു പാട്ടിനു സംഗീതം. ദിവ്യ കുമാറും ശ്രാവണ ഭാര്‍ഗവിയും ചേര്‍ന്നാണു പാട്ട് പാടിയത്. ബാലാജിയുടേതാണ് വരികള്‍.

pathram desk 1:
Related Post
Leave a Comment