ആദിയുടെ വിജയത്തില്‍ ആന്റണി പെരുമ്പാവൂരിനൊപ്പം കേക്ക് മുറിച്ച് ദിലീപും, വിജയാഘോഷം നടന്നത് തീയറ്റര്‍ ഉടമകളുടെ സംഘടന യോഗത്തില്‍

ആദിയുടെ വിജയം ആഘോഷിക്കാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പം നടന്‍ ദിലീപും. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കൊച്ചിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആദിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് ആഘോഷിച്ചത്.

ഫിയോക്കിന്റെ സ്ഥാപക പ്രസിഡന്റ് ദിലീപായിരുന്നെങ്കിലും നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന ആരോപണത്തില്‍ ജയിലിലായതോടെ സംഘടനയുടെ തലപ്പത്ത് നിന്ന് നീക്കി. പുറത്തിറങ്ങിയ ദിലീപിനെ വീണ്ടും പ്രസിഡന്റായി സംഘടന നിയമിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയാറല്ലെന്ന് ദിലീപ് അറിയിച്ചു. ഇന്നത്തെ യോഗത്തില്‍ സാധാരണ ഒരംഗം എന്ന നിലയിലാണ് ദിലീപ് പങ്കെടുത്തത്.തിയേറ്റര്‍ ഉടമകള്‍ക്ക് ലാഭമുണ്ടാക്കിയ സിനിമ എന്ന നിലയിലും ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമ എന്നതിനാലുമാണ് യോഗശേഷം കെയ്ക്ക് മുറിച്ച് ആദിയുടെ വിജയം ആഘോഷിച്ചത്.

pathram desk 2:
Related Post
Leave a Comment