റിലയന്‍സ് ജിയോ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സി ഫെബ്രുവരിയില്‍ വിപണിയിലെത്തും. ജിയോ കോയിന്‍ എന്ന് പേരിട്ടിരിക്കുന്ന കറന്‍സി, മുകേഷ് അംബാനിയുടെ പുത്രന്‍ ആകാശ് അംബാനി ലോഞ്ച് ചെയ്യുമെന്നാണ് ‘ഡിസ്‌കൗണ്ട് വാലാസ്’ എന്നഓണ്‍ ലൈന്‍ മാധ്യമം പുറത്തുവിട്ടിരിക്കുന്ന വിവരം.
ഇതിന്റെ മൈനിങ് പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നതായാണ് മാധ്യമം പുറത്തുവിട്ടിരിക്കുന്ന വിവരം. 50 വിദഗ്ധരടങ്ങുന്ന ട്ടീം ഇതിനുള്ള ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ പൂര്‍ത്തീകരിക്കുന്ന ജോലികളിലാണ്.ബിറ്റ്കോയിന്‍ വില 20000 ഡോളര്‍ എത്തിയതോടെയാണ് ഇന്ത്യയിലും ക്രിപ്‌റ്റോകറന്‌സികളില്‍ താല്പര്യം ശക്തമായത്. ഇന്ത്യയില്‍ 9 എക്‌സ്‌ചേഞ്ചുകളിലിയായി 20 ലക്ഷം പേര് ബിറ്റ്‌കോയിനില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
ജിയോ കോയിന്റെ ലോഞ്ചിങ് വില കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ ഒരു കോയിന് ഒരു ഡോളര്‍ ധ64 രൂപപ വിലയിടാനാണ് സാധ്യത. റിലയന്‍സ് ജിയോയുടെ മൈ ജിയോ ആപ് വഴി വില്പന തുടങ്ങും. എന്നാല്‍ പിന്നീട് ഇതിനായി പ്രത്യേക ആപ്പ് എന്ന നിര്‍ദേശവും പരിഗണയിലുണ്ട്. ഭാവിയില്‍ കോയിനെക്‌സ്, ബിട്രേക്‌സ് തുടങ്ങിയ ക്രിപ്‌റ്റോ കറന്‍സി എക്സ്ചഞ്ചുകളിലൂടെ ലഭ്യമാകും.
Leave a Comment