പതമാവത്‌ലെ രണ്‍വീറിന്റെ അഭിനയം കണ്ട് കണ്ണുതള്ളി ബച്ചന്‍…….’ മുജേ മേരാ അവാര്‍ഡ് മില്‍ഗയാ@ബച്ചന്‍ സര്‍’ എന്ന് രണ്‍വീര്‍

സഞ്ജയ് ലീലാ ബന്‍സാലിയുടെ പതമാവത്ല്‍ ദല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ധീന്‍ ഖില്‍ജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍വീറിന്റെ പ്രകടനം ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. സിനിമ കണ്ട പലരും ചിത്രത്തിലെ അഭിനയത്തിന് താരത്തിനെ പ്രശംസിച്ച് രംഗത്തെത്തുകയുണ്ടായി.

എന്നാല്‍ ബോളിവുഡില്‍ നിന്നും രണ്‍വീറിനെ പ്രശംസിച്ച് ആദ്യമായി രംഗത്തെത്തിയത് മറ്റാരുമല്ല, ബോളിവുഡിന്റെ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനാണ് താരത്തെ അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.ചിത്രത്തിലെ പ്രകടനത്തെ അഭിനന്ദിച്ച് ബച്ചന്‍ അയച്ച പൂക്കളും കത്തും രണ്‍വീര്‍ ട്വിറ്ററിലൂടെ പങ്കുവെക്കുകയുണ്ടായി. ‘ മുജേ മേരാ അവാര്‍ഡ് മില്‍ഗയാ@ബച്ചന്‍ സര്‍’ എന്നു പറഞ്ഞുകൊണ്ടായിരുന്നു രണ്‍വീര്‍ ചിത്രം പങ്കുവെച്ചത്.

അമിതാഭ് ബച്ചനെ വളരെയധികം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് രണ്‍വീര്‍. ആ വ്യക്തിയില്‍ നിന്നുതന്നെ പ്രശംസ കിട്ടിയതിന്റെ സന്തോഷത്തിലാണ് താരം.ഇതിനുമുന്‍പും സിനിമയിലെ പ്രകടനത്തിന് അമിതാഭ്ബച്ചന്‍ താരങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. തനു വെഡ്സ് മനു, ക്വീന്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് കങ്കണ റാവത്ത്, എം.എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിലെ പ്രകടനത്തിന് സുഷാന്ത് സിങ് രജ്പുത്, രാംലീല എന്ന ചിത്രത്തിലെ അഭിനയത്തിന് ദീപിക പദുകോണ്‍ എന്നിവരെയും അമിതാഭ്ബച്ചന്‍ മുമ്പ് പരസ്യമായി അഭിനന്ദിച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment