ജയില്‍വാസത്തിന് ശേഷം ദിലീപ് ആദ്യമായി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തില്‍ എത്തി,ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളവര്‍ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും കൂട്ടാക്കാതെ ദിലീപ്

തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തില്‍ പ്രസിഡന്റായല്ലാതെ ദിലീപ് എത്തി. യോഗത്തിലെത്തിയ ദിലീപിനെ ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളവര്‍ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും ഒരു സാധാരണ അംഗമെന്ന നിലയില്‍ സദസ്സിലായിരുന്നു ദിലീപ് ഇരുന്നത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് ഒരു സിനിമ സംഘടനയുടെ ഇത്തരമൊരു യോഗത്തില്‍ ദിലീപ് പങ്കെടുക്കുന്നത്. ഫിയോക്കിന്റെ പ്രസിഡന്റായിരുന്നു ദിലീപ്. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ജയിലായ ശേഷം ഈ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കിയിരുന്നു.പിന്നീട് പുറത്ത് വന്നപ്പോള്‍ ദിലീപിനെ പ്രസിന്റാക്കിയെങ്കിലും ദിലീപ് പ്രസിഡന്റാവാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment