ഒരു തുടക്കക്കാരനാണെന്ന് തോന്നിയതേ ഇല്ല… വളരെ മികച്ച അഭിനയം കാഴ്ചവെച്ചു; പ്രണവിനെ അഭിനന്ദിച്ച് വിശാല്‍

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ആദി തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സിനിമയ്ക്കകത്തു നിന്നും പുറത്തുനിന്നുമെല്ലാം ഇതിനോടകം നിരവധി പേര്‍ പ്രണവിനെ അഭിനന്ദിച്ച് രംഗത്തു വന്നിരിന്നു. ഇപ്പോഴിതാ തമിഴ് സിനിമാതാരവും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലും ആദിയിലെ പ്രണവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സുചിത്രയുടേയും ലാലേട്ടന്റേയും മകന്‍ പ്രണവിന്റെ അരങ്ങേറ്റചിത്രം കണ്ടുവെന്നും ഒരു തുടക്കക്കാരനെന്ന നിലയില്‍ ചിത്രത്തില്‍ വളരെ മികച്ച അഭിനയമാണ് പ്രണവ് കാഴ്ച്ചവച്ചിരിക്കുന്നതെന്നും ഒരു തുടക്കക്കാരനാണ് എന്നു തോന്നിയതേയില്ലെന്നും വിശാല്‍ ട്വീറ്റ് ചെയ്തു. പ്രണവിന് എല്ലാവിധ ആശംസംകളും വിശാല്‍ നേര്‍ന്നു.

അതേസമയം തന്റെ കന്നി ചിത്രത്തിന്റെ വിജയമാഘോഷിക്കാന്‍ പോലും കാത്തു നില്‍ക്കാതെ നായകന്‍ ഹിമാലയന്‍ സന്ദര്‍ശനത്തിലാണ്. ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ പ്രണവ് ഹിമാലയത്തിലേക്ക് പോയെന്നാണ് സൂചന. പ്രണവ് ഇതുവരെ ആദി കണ്ടിട്ടില്ലെന്ന് സിനിമയുടെ സംവിധായകന്‍ ജീത്തു ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേസമയം, മകന്റെ ആദ്യ സിനിമ തിയേറ്ററിലെത്തി തന്നെ അച്ഛന്‍ മോഹന്‍ലാലും അമ്മ സുചിത്ര മോഹന്‍ലാലും കണ്ടു. മുംബൈയില്‍ ഷൂട്ടിങ്ങിലായിരുന്ന ലാല്‍ തിരക്കുകള്‍ മാറ്റിവച്ചാണ് മകന്റെ സിനിമ കാണാനെത്തിയത്. സുചിത്ര എറണാകുളത്തെ തിയേറ്ററിലാണ് കണ്ടത്.

pathram desk 1:
Related Post
Leave a Comment