സ്ട്രീറ്റ്‌ലൈറ്റ്‌സ് പ്രമോഷനുവേണ്ടി എത്തിയ മമ്മൂട്ടി പറഞ്ഞത് പ്രണവ് മോഹന്‍ലാലിന്റെ ആദിയെകുറിച്ച്

സ്ട്രീറ്റ്‌ലൈറ്റ്‌സ് പ്രമോഷനുവേണ്ടി എത്തിയ മമ്മൂട്ടി പറഞ്ഞത് പ്രണവ് മോഹന്‍ലാലിന്റെ ആദിയെകുറിച്ച്. സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്ന തന്റെ ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി അബുദബിയില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ. പ്രണവിന്റെ വരവ് ഗംഭീരമായെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അവന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
‘ 36 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ആദ്യമായാണ് വലിയൊരു ജനക്കൂട്ടത്തെ അഭിമുഖീകരിക്കുന്നത്. സ്ട്രീറ്റ്‌ലൈറ്റ്‌സിന് മികച്ച പ്രതികരണം ലഭിക്കുന്നുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. കേരളത്തില്‍ റിലീസ് ചെയ്യുമ്പോള്‍ തന്നെ ഗള്‍ഫ് നാടുകളിലും റിലീസ് വേണമെന്ന് ആദ്യം മുതലെ ആഗ്രഹിച്ച കാര്യമാണ്. അതിന് ഫാര്‍സ് ഫിലിംസിന് നന്ദി. ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്ന എല്ലാ നടീനടന്മാരും സിനിമയിലെ നായികാനായകന്മാരാണ്. അത് തന്നെയാണ് ചിത്രം നിര്‍മിക്കാന്‍ കാരണമായതും. ഞാന്‍ ഈ സിനിമ നിര്‍മിച്ചത് ഈ സിനിമയോടുള്ള വിശ്വാസത്തിലുപരി നിങ്ങള്‍ പ്രേക്ഷകരോടുള്ള വിശ്വാസം കൊണ്ട് കൂടിയാണ്. നാട്ടില്‍ രണ്ട് മലയാളചിത്രങ്ങളാണ് റിലീസ് ആയത്. പ്രണവിന്റെ വരവ് ഗംഭീരമായിരിക്കുന്നുവെന്നാണ് അറിഞ്ഞത്, പ്രണവിന് അഭിനന്ദനങ്ങള്‍. സ്ട്രീറ്റ്‌ലൈറ്റ്‌സ് ഗള്‍ഫില്‍ ആദ്യം റിലീസിനെത്തി. പിന്നീട് ആദിയെത്തും. രണ്ട് സിനിമകളും വലിയ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു.’
സൗബിന്‍ ഷാഹിര്‍, സോഹന്‍ സീനുലാല്‍, സംവിധായകന്‍ ഷാംദത്ത് സൈനുദ്ദീന്‍ തുടങ്ങിയവരും പ്രമോഷന്റെ ഭാഗമായി അബുദബിയിലെത്തിയിരുന്നു. അബുദബിയിലെ ദല്‍മാ മോളിലായിരുന്നു തൊപ്പി വെച്ച് ചുള്ളനായി മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ പ്ലേ ഹൗസ് ആണ് സ്ട്രീറ്റ്‌ലൈറ്റ്‌സ് സിനിമ നിര്‍മ്മിച്ചത്.

pathram:
Related Post
Leave a Comment