കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാവും. പരാതിക്കാരിയെ ഇന്ന് വിസ്തരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരാതിക്കാരിയോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ എറണാകുളം സിജെഎം കോടതി നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഉണ്ണിമുകുന്ദന്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
യുവതിയ്ക്ക് പൊലീസ് സംരക്ഷണം വേണമെന്നും നടന്റെ ജാമ്യം റദ്ദാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതിയുടേത് വ്യജപരാതിയാണെന്നും പണം തട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് ഉണ്ണിമുകുന്ദന്റെ ആരോപണം. ഉണ്ണിമുകുന്ദന്റെ വീട്ടില്‍ സിനിമയുടെ തിരക്കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. കഴിഞ്ഞ ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സെപ്റ്റംബര്‍ 15ന് യുവതി പരാതി നല്‍കിയിരുന്നു.
ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയെ വിസ്തരിക്കും
Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment