പ്രണവിന് ആശംസകളുമായി മഞ്ജു വാര്യര്‍

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനാകുന്ന ആദ്യ ചിത്രം ആദി തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം ആരംഭിച്ചു. ഈ സൗഹചര്യത്തില്‍ നിരവധി പേര്‍ പ്രണവ് മോഹന്‍ലാലിന് അഭിനന്ദനവും ആശംസകളും നേരാനെത്തുന്നുണ്ട്. നടി മഞ്ജു വാര്യരും പ്രണവിന് ആശംസകള്‍ നേര്‍ന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ ആശംസകള്‍ നേര്‍ന്നത്.

മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട അപ്പു, ആശംസകള്‍, അഭിനന്ദനങ്ങള്‍! അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ!


എന്നാല്‍ ആദ്യചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം സൃഷ്ടിച്ചു മുന്നേറുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ഹിമാലയ യാത്രയിലാണ്. അഭിനന്ദനം അറിയിക്കാനായി ഒട്ടേറെ പേര്‍ വിളിക്കാന്‍ ശ്രമിക്കുമ്പോഴും പ്രണവിനെ ഫോണില്‍ കിട്ടിയിരുന്നില്ല. എന്നാല്‍ പ്രേക്ഷകര്‍ക്കുള്ള തന്റെ നന്ദിയും പ്രണവ് അറിയിച്ചു. മുംബൈയില്‍ ഷൂട്ടിങ് ലൊക്കേഷനിലുള്ള മോഹന്‍ലാലിനെയും കൊച്ചിയിലുള്ള അമ്മ സുചിത്രയെയും നേരത്തേ പ്രണവ് വിളിച്ചിരുന്നു. സുചിത്ര രാവിലെ കൊച്ചിയിലെ തിയേറ്ററില്‍ സിനിമ കാണാനെത്തിയിരുന്നു. നാലാം തവണയാണ് പ്രണവ് ഹിമാലയത്തിലേക്കു പോകുന്നത്. ചിത്രത്തിനോട് പ്രേക്ഷക പ്രതികരണം എന്താവുമെന്ന ടെന്‍ഷനിലാണ് പ്രണവ് ഹിമാലയ യാത്ര നടത്തിയതെന്നാണ് പ്രചരിക്കുന്നത്.

pathram:
Related Post
Leave a Comment