ബാഗമതി നാളെ തീയറ്ററുകളിലേക്ക്.. ചിത്രം കേരളത്തിലെത്തിക്കുന്നത് ബി. ഉണ്ണികൃഷ്ണന്റെ ആര്‍.ഡി ഇല്ല്യൂമിനേഷന്‍സ്, റിലീസ് നൂറിലധികം തീയേറ്ററുകളില്‍

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന സോഷ്യോ ത്രില്ലര്‍ ചിത്രം ബാഗമതി നാളെ കേരളത്തിലെ തീയേറ്ററുകളിലേയ്ക്ക്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇല്ല്യൂമിനേഷന്‍സാണ് ബാഗമതി കേരളത്തിലെത്തിച്ചിരിക്കുന്നത്. മലയാളം സിനിമകള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെയുള്ള വൈഡ് റിലീസാണ് ബാഗമതിക്കായി കേരളത്തില്‍ ഉണ്ണികൃഷ്ണന്‍ ഒരുക്കിയിരിക്കുന്നത്. നൂറില്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌കയ്ക്കു പുറമേ മലയാളികളുടെ പ്രിയ താരങ്ങളായ ജയറാം, ഉണ്ണി മുകുന്ദന്‍, ആശാശരത് എന്നിവരും വേഷമിടുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനുമൊക്കെ മികച്ച പ്രതികരണം ലഭിച്ചിരിന്നു. അശോക് സംവിധാനം ചെയ്തിരിക്കുന്ന സിനിമ നിര്‍മ്മിച്ചിരിയ്ക്കുന്നത് വി വാംസി കൃഷ്ണ റെഢി, കെ ഈ ഗണനവേല്‍ രാജ എന്നിവര്‍ ചേര്‍ന്നാണ്.
എസ് തമനാണ് സംഗീതസംവിധായകന്‍. സുശീല്‍ ചൗധരിയാണ് ഛായാഗ്രാഹകന്‍. പ്രഭാസ്ശ്രീനു, ധന്‍രാജ്, മുരളി ശര്‍മ്മ, തലൈവാസല്‍ വിജയ്, വിദ്യുലേഖ രാമന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

pathram desk 1:
Related Post
Leave a Comment