മധുരൈ: തടവുകാരന് സന്താനോത്പാദനത്തിനായി രണ്ടാഴ്ച അവധി അനുവദിച്ച് മദ്രാസ് ഹൈകോടതി. പാളയംകോട്ടൈ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സിദ്ദിഖ് അലിക്കാണ് കോടതി കടാക്ഷം ലഭിച്ചത്. ജസ്റ്റിസുമാരായ വിമല ദേവി, ടി.കൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. സിദ്ദിഖ് അലിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് കോടതി ഉത്തരവ്.
തടവില്‍ കഴിയുന്നവരുടെ ദാമ്പത്യ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുന്നതിനായി സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് കേസ് പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു. മറ്റു രാജ്യങ്ങള്‍ ഇത്തരം കമ്മിറ്റികള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. തടവില്‍ കഴിയുന്ന ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം കാണാന്‍ അനുവദിക്കുന്നതിന്റെ നിയമവശങ്ങളും ഗുണവശങ്ങളും ദോഷവശങ്ങളും കമ്മിറ്റി പരിശോധിക്കുന്നതാണ് നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇത്തരം സന്ദര്‍ശനങ്ങള്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്നും ഇത് തടവുകാര്‍ക്ക് അനുവദിക്കാവുന്നതാണെന്നും കാണിച്ച് കേന്ദ്രം നേരത്തേ തന്നെ പ്രമേയം പാസ്സാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Leave a Comment