ഭാര്യയുടെ നഗ്നചിത്രം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി എയര്‍ഹോസ്റ്റസും കാമുകനും ചേര്‍ന്ന് യുവാവില്‍ നിന്ന് തട്ടിയെടുത്തത് ഏഴ് ലക്ഷം രൂപ!!

ദുബൈ: ഭാര്യയുടെയും കാമുകന്റെയും രഹസ്യചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവിടുമെന്ന് ഭീഷണി മുഴക്കി എയര്‍ഹോസ്റ്റസും കാമുകനും ചേര്‍ന്ന് നടത്തിയ തട്ടിപ്പില്‍ യുവാവിന് നഷ്ടമായത് ഏഴു ലക്ഷത്തോളം രൂപ. ഏഷ്യക്കാരനായ യുവാവിനാണ് ദുബൈയിലുള്ള എയര്‍ഹോസ്റ്റസും കാമുകനും ചേര്‍ന്നൊരുക്കിയ തട്ടിപ്പില്‍ പണം നഷ്ടമായത്. ആവശ്യപ്പെടുമ്പോള്‍ പണം നല്‍കിയില്ലെങ്കില്‍ ഭാര്യയും കാമുകനും തമ്മിലുള്ള രഹസ്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നായിരിന്നു ഭീഷണി. യുവാവിന്റെ പരാതിയില്‍ എയര്‍ഹോസ്റ്റസിനെ പൊലീസ് പിടികൂടി. ഇവര്‍ക്ക് കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു. ശിക്ഷയ്ക്കു ശേഷം യുവതിയെ നാടുകടത്താനും ഉത്തരവിട്ടു.

300,000 ദിര്‍ഹമാണ് 30 വയസുകാരിയായ യൂറോപ്യന്‍ എയര്‍ഹോസ്റ്റസ് ആവശ്യപ്പെട്ടത്. ഇരയായ ഏഷ്യക്കാരന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കാണ് ഭാര്യയുടെ നഗ്നചിത്രങ്ങള്‍ കൈവശം ഉണ്ടെന്നും ഇത് പുറത്ത് വിടാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നും എയര്‍ഹോസ്റ്റസ് ആവശ്യപ്പെട്ടത്. 2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എയര്‍ഹോസ്റ്റസായ യുവതി പണം തട്ടുന്നതിനായി സമൂഹമാധ്യമങ്ങള്‍ തെറ്റായി ഉപയോഗിച്ചുവെന്നും കോടതി പറഞ്ഞു.

ഏഷ്യക്കാരനായ യുവാവിന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ദിവസം സന്ദേശം വന്നു. ഭാര്യയ്ക്ക് ഒരു കാമുകന്‍ ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാന്‍ നേരിട്ടു കാണണമെന്നും ആയിരുന്നു സന്ദേശം. സന്ദേശത്തിന് മറുപടി അയച്ചതോടെ, ഈ സ്ത്രീയുടെ മുന്‍കാമുകനും ഏഷ്യക്കാരന്റെ ഭാര്യയും തമ്മില്‍ ബന്ധമുണ്ടെന്നും ഇരുവരും അടുത്ത് ഇടപഴകുന്നതിന്റെ ചിത്രങ്ങള്‍ ഉണ്ടെന്നും എയര്‍ഹോസ്റ്റസ് പറഞ്ഞു. ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പുറത്തുവിടാതിരിക്കാന്‍ പണം നല്‍കണമെന്നും ഇവര്‍ ഭീഷണി മുഴക്കി.

ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു. ഭീഷണി ഭയന്ന് ഒരിക്കല്‍ 40,000 ദിര്‍ഹം എയര്‍ ഹോസ്റ്റസിന്റെ അക്കൗണ്ടില്‍ ഇയാള്‍ നിക്ഷേപിക്കുകയും ചെയ്തു. ഭാര്യയുടെ നഗ്‌നചിത്രം ഇയാള്‍ക്ക് എയര്‍ഹോസ്റ്റസ് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍, ഇനിയുള്ള ഓരോ ചിത്രത്തിനും 40,000 ദിര്‍ഹം വീതം വേണമെന്നായിരുന്നു ആവശ്യം. തട്ടിപ്പ് മനസിലാക്കിയ യുവാവ് ദുബൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തില്‍ വിവരം അറിയിച്ചു. പിന്നീട് നടന്ന സംഭവങ്ങള്‍ പൊലീസില്‍ വിശദീകരിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ എയര്‍ഹോസ്റ്റസും അവരുടെ മുന്‍കാമുകനും ചേര്‍ന്ന് നടത്തിയ നീക്കമായിരുന്നു ഇതെന്നും ബ്ലാക്ക്മെയിലിലൂടെ പണം തട്ടുകയായിരുന്നു ഉദ്ദേശമെന്നും വ്യക്തമായി.

pathram desk 1:
Related Post
Leave a Comment