കോടിയേരിയുടെ മകന് പിന്നാലെ ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകനും സാമ്പത്തിക തട്ടിപ്പ് നടത്തി, 10 കോടി രൂപ വാങ്ങി മുങ്ങിയെന്ന ആരോപണത്തില്‍ ശ്രീജീത്തിനെതിരെ പൊലീസ് കേസെടുത്തു

കൊല്ലം: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകനെതിരെ പൊലീസ് കേസെടുത്തു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പിനോടൊപ്പമാണ് ചവറ എംഎല്‍എയുടെ മകന്‍ ശ്രീജിത്ത് വിജയന്‍പിള്ളക്ക് എതിരെ പരാതി വന്നത്. ശ്രീജീത്ത് 10 കോടി രൂപ വാങ്ങി മുങ്ങിയെന്നാണ് ആരോപണം.

എന്നാല്‍ ജാസ് ടൂറിസത്തിന്റെ പാര്‍ട്ണറായ രാഹുല്‍ കൃഷ്ണയില്‍ നിന്ന് താന്‍ പണം വാങ്ങിയിട്ടില്ലെന്നും, രാഷ്ട്രീയ നേതാവിന്റെ മകനായതിനാല്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും ശ്രീജിത്ത് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

pathram desk 2:
Related Post
Leave a Comment