കൊച്ചി: നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന കേസ് പരിഗണിക്കുന്നത് ഈ മാസം 31 ലേക്ക് മാറ്റി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
പള്‍സര്‍ സുനിയുള്‍പ്പടെ ആറ് പ്രതികളുടെ റിമാന്‍ഡ് കാലാവധി 31 വരെ നീട്ടി. ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളിലും ഇത് വരെ തീര്‍പ്പായിട്ടില്ല. ഹര്‍ജികള്‍ തീര്‍പ്പായ ശേഷം കുറ്റപത്രം വിചാരണ ചെയ്യാനായി മജിസ്ട്രേറ്റ് കോടതി സെഷന്‍സ് കോടതിക്ക് അയക്കും.
Leave a Comment