പദ്മവത് നിരോധിക്കാനാവില്ല; ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: പദ്മാവത് സിനിമ നിരോധിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

സെന്‍സര്‍ബോര്‍ഡ് അനുമതി ലഭിച്ച സിനിമയുടെ പ്രദര്‍ശനവും റിലീസും തടയാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. സിനിമകള്‍ റിലീസ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്നും കോടതി പരാമര്‍ശിച്ചു. ഇക്കാര്യത്തില്‍ ഇനി വാദം കേള്‍ക്കില്ലെന്നും പദ്മാവതിന്റെ റിലീസ് തടയാനാവില്ലെന്നും കോടതി നേരത്തെ വിധിച്ചിരുന്നു. ഈ വിധിയില്‍ ഭേദഗതി തേടിയാണ് മധ്യപ്രദേശ് രാജസ്ഥാന്‍ സര്‍ക്കാരുകള്‍ കോടതിയെ സമീപിച്ചത്.

പദ്മാവത് എന്ന സിനിമ 26ഓളം തിരുത്തലുകള്‍ക്ക് ശേഷം സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നത്. ജനുവരി 25നാണ് പദ്മാവത് റിലീസ് ചെയ്യുക

pathram desk 1:
Leave a Comment