പദ്മാവതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി പുനപരിശോധിക്കണം; സംസ്ഥാനങ്ങളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: പദ്മാവത് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കു നീക്കിയ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍. സിനിമയ്ക്കു രാജ്യവ്യപകമായി പ്രദര്‍ശനാനുമതി നല്‍കിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെടുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ഇടക്കാല ഹര്‍ജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഇന്ന് പരിഗണിക്കും.

സിനിമോട്ടോഗ്രാഫ് നിയമത്തില്‍ ആറാമത്ത വകുപ്പ് വിവാദ സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ അധികാരം നല്‍കുന്നുണ്ടെന്നാണ് സംസ്ഥാനങ്ങളുടെ വാദം. എന്നാല്‍, കേസില്‍ അടിയന്തര ഹര്‍ജി പരിഗണിക്കുന്നതിനെ പദ്മാവതിന്റെ നിര്‍മാതാക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ എതിര്‍ത്തിരുന്നു. ഇക്കാര്യത്തിലാണ് ഇന്നു വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്.

pathram desk 1:
Related Post
Leave a Comment