മരണത്തെ മുഖാമുഖം കണ്ട ടൊവിനോ തോമസ്

കൊച്ചി: മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന യുവതാരമാണ് ടോവീനോ തോമസ്. സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ ടോവീനോയ്ക്ക് കഴിഞ്ഞവര്‍ഷം അവിസ്മരണീയമായിരുന്നു എന്നു തന്നെ പറയാം. ഇതിനു ഉദാഹരമാണ് ഗോദയും ഒരു മെക്‌സിക്കന്‍ അപാരതയും മായാനദിയുമെല്ലാം. മായാനദി പ്രേഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി തിയേറ്ററില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് താരം മരണത്തെ മുഖാമുഖം കണ്ട് അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. എട്ടാം ക്ലാസിലെ പഠന സമയത്ത് കിഡ്നിയില്‍ കല്ല് വന്നു. കുറേ കല്ല് ഉണ്ടായിരുന്നു. ഇവയക്ക് രണ്ട് സെന്റിമീറ്ററോളം വലുപ്പമുണ്ട്. കേരളത്തിലെ പല ആശുപത്രികളിലും കാണിച്ചു. അവര്‍ എഴുതള്ളിയതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്. വീട്ടുകാര്‍ എന്നെയും കൊണ്ട് വെല്ലൂര്‍ക്ക് പോയി. ഞാന്‍ മരിക്കുമെന്നാണ് എല്ലാവരും വിചാരിച്ചത്.
ആശുപ്രതിയില്‍ വച്ച് ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത മരുന്ന് പരീക്ഷിക്കാനായി അപ്പന്റെ സമ്മതപത്രം വാങ്ങി. അതു കുത്തിവെച്ചതോടെ അസുഖം മാറി. പക്ഷേ ശരീരത്തില്‍ അതിന്റെ അടയാളമായി ഒരു ഓട്ടയുണ്ട്. പ്ലാസ്റ്റിക് സര്‍ജറി ചെയ്തു ഇതു മാറ്റാന്‍ സാധിക്കും. പക്ഷേ അതിനു താത്പര്യമില്ലെന്നും ടോവീനോ പറയുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment