സന്മനസിന് നന്ദി… യു.ഡി.എഫില്‍ ചേരാനില്ല; സി.പി.ഐ ശവക്കുഴി പാര്‍ട്ടി, തുറന്നടിച്ച് കെ.എം മാണി

കോട്ടയം: യുഡിഎഫില്‍ ചേരാനില്ലെന്ന് കെ.എം മാണി. ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ല. സമീപനരേഖയുമായി യോജിക്കുന്നവരോട് സഹകരിക്കുമെന്നും മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ സന്മമനസിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മാണി വിമര്‍ശിച്ചു. സി പി ഐ ശവക്കുഴിലായ പാര്‍ട്ടിയാണെന്നായിരുന്നു മാണിയുടെ മറുപടി. ഒറ്റയ്ക്ക് നിന്ന് ഒരു സീറ്റ് പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് സി പി ഐ. അവരാണ് ഒറ്റയ്ക്ക് നിന്ന് ജയിച്ച് ശക്തി കാണിച്ച കേരളാ കോണ്‍ഗ്രസിനെ വെന്റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടിയെന്ന് പറയുന്നത്. ശവക്കുഴിയിലായ പാര്‍ട്ടി വെന്റിലേറ്ററിലായവരെ പരിഹസിക്കേണ്ടതില്ലെന്ന് മാണി പരിഹസിച്ചു

അന്ത്യകൂദാശ കാത്ത് കിടക്കുന്ന പാര്‍ട്ടികളുടെ വെന്റിലേറ്ററല്ല ഇടതുമുന്നണിയെന്ന് ഇന്നലെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരിഹസിച്ചിരുന്നു. സി പി ഐയുടെ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് കാനത്തിന്റെ പരിഹാസം ഉയര്‍ന്നത്.

pathram desk 1:
Related Post
Leave a Comment