മുന്‍ കാമുകനെ കണ്ടിട്ടും കാണാതെ മുഖം തിരിച്ച് ഐശ്വര്യ റായ്.. ഒടുവില്‍ സെല്‍ഫിയില്‍ ഒരുമിക്കേണ്ടി വന്നു; ചിത്രം പകര്‍ത്തിയത് അമ്മായിച്ചന്‍!

നീണ്ട ഇടവേളയ്ക്ക് ശേഷം മുന്‍ കാമുകന്‍ വിവേക് ഒബ്‌റോയ്‌ക്കൊപ്പം വേദി പങ്കിട്ട് ഐശ്വര്യ റായ്. എന്നാല്‍ മുന്‍ കാമുകനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടിട്ടും ഐശ്വര്യ മൈന്റ് ചെയ്തില്ല. ഭര്‍ത്താവ് അഭിഷേക് ബച്ചനോട് കൂടുതല്‍ ചേര്‍ന്നു നടക്കുകയാണ് താരം ചെയ്തത്.

ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനായി ബോളിവുഡ് താരങ്ങള്‍ മുംബൈയില്‍ ഒരുക്കിയ വിരുന്നിലാണ് മുന്‍ കാമുകി കാമുകന്‍മാര്‍ ഒരുമിച്ച് പങ്കെടുത്തത്. ബോളിവുഡിലെ മുന്‍നിര താരങ്ങളൊക്കെ വിരുന്നില്‍ പങ്കെടുത്തു. അമിതാഭ് ബച്ചന്‍, ഭാര്യ ജയ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് എന്നിവരും വിരുന്നില്‍ പങ്കെടുക്കാനെത്തി. 10 വര്‍ഷങ്ങള്‍ക്കിറപ്പും ഐശ്വര്യയും മുന്‍ കാമുകന്‍ വിവേക് ഒബ്റോയും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. 2003 ല്‍ വേര്‍പിരിഞ്ഞശേഷം ഒരുമിച്ച് ഒരു പരിപാടിയില്‍ എത്തുന്നത് ഇരുവരും ഒഴിവാക്കിയിരുന്നു.

മുംബൈയില്‍ ഇന്നലെ നടന്ന വിരുന്നില്‍ ഭര്‍ത്താവ് അഭിഷേകിന് ഒപ്പമാണ് ഐശ്വര്യ എത്തിയത്. കറുപ്പ് നിറമുളള എംബ്രോയിഡറി വര്‍ക്കുകള്‍ ചെയ്ത സാരിയായിരുന്നു ഐശ്വര്യയുടെ വേഷം. വിവേക് ഒബ്റോയ് ഭാര്യ പ്രിയങ്കയ്ക്ക് ഒപ്പമാണ് എത്തിയത്. വിരുന്നിനിടയില്‍ ഇരുവരും പരസ്പരം കണ്ടുമുട്ടുന്നത് ഒഴിവാക്കി. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് ഒപ്പം പകര്‍ത്തിയ സെല്‍ഫിയില്‍ ഇരുവര്‍ക്കും ഒരുമിക്കേണ്ടി വന്നു. അമിതാഭ് ബച്ചനായിരുന്നു സെല്‍ഫി പകര്‍ത്തിയത്.

സെല്‍ഫിക്കായി ഒരുമിച്ച് എത്തിയെങ്കിലും ഐശ്വര്യയും വിവേകും സംസാരിച്ചില്ല. വിവേകിനെ കണ്ടിട്ടും കണ്ടില്ലെന്ന മട്ടില്‍ ഐശ്വര്യ ഭര്‍ത്താവ് അഭിഷേകിനൊപ്പം നിന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരിപാടി കഴിയുന്നതുവരെ ഐശ്വര്യയ്ക്ക് ഒപ്പം അഭിഷേക് ഉണ്ടായിരുന്നു.

സല്‍മാന്‍ ഖാനുമായുളള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷമാണ് വിവേക് ഒബ്റോയിയുമായി ഐശ്വര്യ അടുക്കുന്നത്. ബോളിവുഡില്‍ സൂപ്പര്‍ താരമായി വിവേക് വളര്‍ന്നുവരുന്ന സമയമായിരുന്നു അത്. എന്നാല്‍ 2003 ല്‍ വാര്‍ത്താ സമ്മേളനത്തില്‍ വിവേക് ചില വെളിപ്പെടുത്തലുകള്‍ നടത്തി. ഐശ്വര്യയുമായുളള ബന്ധത്തിന്റെ പേരില്‍ സല്‍മാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു വിവേക് പറഞ്ഞത്. ഇതോടെ വിവേകില്‍നിന്നും ഐശ്വര്യ അകന്നു. വിവേകുമായി വേര്‍പിരിഞ്ഞ ഐശ്വര്യ പിന്നീട് അഭിഷേക് ബച്ചനെ വിവാഹം ചെയ്യുകയായിരിന്നു.

pathram desk 1:
Related Post
Leave a Comment