നിങ്ങള്‍ക്ക് രക്ഷപെടാനാകില്ല… ബിക്കിനി ഫോട്ടോ ആവശ്യപ്പെട്ട പൊലീസുകാരന് നടി കൊടുത്ത എട്ടിന്റെ പണി ഇങ്ങനെ..

മുംബൈ: കുംകും ഭാഗ്യ എന്ന പ്രശസ്ത ടിവി പ്രോഗ്രാമില്‍ അഭിനയിക്കുന്ന താരമാണ് ശിഖ സിങ്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ നടി നിരവധി ഫോട്ടോകളും പോസ്റ്റ് ചെയ്യാറുണ്ട്. തന്റെ ഫോട്ടോയ്ക്ക് മോശമായി കമന്റിട്ട പൊലീസുകാരന് ശിഖ കൊടുത്ത എട്ടിന്റെ പണി അറിയേണ്ടേ.

പുതുവര്‍ഷ സമ്മാനമായി ബിക്കിനി ധരിച്ച കുറച്ച് ചൂടന്‍ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യണമെന്നായിരിന്നു ജഗദീഷ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ആവശ്യം.

കമന്റ് ശ്രദ്ധയില്‍ പെട്ടതോടെ നടി ഫെയ്സ്ബുക്കില്‍ ജദഗീഷിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുകയും തുടര്‍ന്ന് പൊലീസുകാരനെതിരെ നടി പരാതി നല്‍കുകയും ചെയ്തു.

പരാതി കൊടുത്തതിനു ശേഷം പൊലീസുകാരന്റെ ഫോട്ടോയും ഇന്‍സ്റ്റാഗ്രാമിലെ കമന്റും ചേര്‍ത്ത് അവര്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ കൈവച്ചാല്‍ മാത്രമല്ല അത് പീഡനമാകുന്നത്. വാക്കാലും മറ്റേതെങ്കിലും രീതിയിലും പെണ്‍കുട്ടികളെ അപമാനിച്ചാലും അത് പീഡനമാണ്. നിങ്ങള്‍ക്ക് രക്ഷപ്പെടാനാകില്ല. എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.

ഒരു പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നത് കൂടുതല്‍ ലജ്ജാകരമാണെന്ന് ശിഖ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നത്തെ ജനങ്ങളുടെ മാനസികാവസ്ഥ ഇതാണെന്നും നടി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment