പെണ്‍കുട്ടിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങിയ ബൈക്ക് നിര്‍ത്താതെ പോയി, കണ്ടുപിടിക്കാനൊരുങ്ങി സോഷ്യല്‍ മീഡിയ

മൂവാറ്റുപുഴയിലെ നിര്‍മ്മല കോളജിന് മുന്‍വശത്ത് നിന്നുള്ള അപകടത്തിന്റെ ദൃശ്യങ്ങളാണിത്. വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട ശേഷം ബൈക്ക് നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ നിലത്തു വീണ പെണ്‍കുട്ടിയുടെ ദേഹത്ത് കൂടി ബൈക്ക് കയറി ഇറങ്ങുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.മാറാടി ചങ്ങംശേരിയില്‍ മുരളിയുടെ മകള്‍ ഇരുപത് വയസ്സുകാരിയായ ആര്യയാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച്ച വൈകിട്ട് നാലു മണിയോടെ മൂവാറ്റുപുഴ-പുനലൂര്‍ റോഡിലാണ് അപകടമുണ്ടായത്. കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് ആര്യ. ബസില്‍ കയറാനായി റോഡ് മുറിച്ചു കടക്കവെയാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥിനി ഇപ്പോള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.പെണ്‍കുട്ടിയെ ഇടിച്ചിട്ടിട്ട് നിര്‍ത്താത പോയ ബൈക്കുകാരെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരെ പിടികൂടാന്‍ സോഷ്യല്‍ മീഡിയ ഇടപെടല്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment