എല്ലാവിധ ആശംസകളും, രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്ന കമല്‍ ഹാസന് ആശംസകള്‍ നേര്‍ന്ന് രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്ന നടന്‍ കമല്‍ ഹാസന് ആശംസകള്‍ നേര്‍ന്ന് നടന്‍ രജനീകാന്ത്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് രജനീകാന്ത് പറഞ്ഞു.രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചതിനു പിന്നാലെ, ഇന്നലെയാണ് കമല്‍ ഹാസന്‍ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. സംസ്ഥാന വ്യാപകമായ പര്യടനത്തിനൊടുവില്‍ ഫെബ്രുവരി 21ന് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാവുമെന്നാണ് കമല്‍ ഹാസന്‍ അറിയിച്ചത്.

രാഷ്ട്രീയ പാര്‍ട്ടിയുടെ പേരു പ്രഖ്യാപിക്കുന്നതോടൊപ്പം തന്നെ പാര്‍ട്ടി നയങ്ങളും മുന്നോട്ടു നയിക്കേണ്ട തത്വങ്ങളും പ്രഖ്യാപിക്കുമെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.

pathram desk 2:
Related Post
Leave a Comment