മൂന്നു ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ 14 വയസുകാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, മൃതദേഹത്തില്‍ വെട്ടേറ്റ പാടുകളും

കൊല്ലം: കൊട്ടിയത്ത് മൂന്നു ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ 14 വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടിയം സ്വദേശി ജിത്തു ജോബിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം കുടുംബ വീടിനു സമീപം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്.

ശരീരത്തില്‍ വെട്ടേറ്റ പാടുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അടുത്ത ബന്ധുക്കളെ ഉള്‍പ്പെടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു. കുണ്ടറയിലെ സ്വാകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയായ ജിത്തുവിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്.

pathram desk 2:
Related Post
Leave a Comment